Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ പാത
വുഹാനിലുൽഭവിച്ച് ലോകത്തിൽ വ്യാപിച്ച്
പിന്നെ പ്രകൃതിതൻ മനുഷ്യനിൽ ബാധിച്ച്
വന്നണഞ്ഞാഗോള മാരിയായ് ഭുമിയിൽ
മണ്ണിൽ ചെറിയൊരു രോഗമായ് കോവിഡ്
ആദ്യം വെറുമൊരു ചാറ്റ ലായ് വന്നെത്തി
പിന്നെ മനുഷ്യനെ രോഗിയായ് മാറ്റി നീ
ലോകമാം സ്വർഗ്ഗത്തെ താഴിട്ടു പൂട്ടി നീ
മനുഷ്യൻ്റെ ഉള്ളിലെ ഭീതിയായ് മാറി നീ
അകന്നിരിക്കാം രക്തബന്ധങ്ങളൊക്കെയും
ഇരുളിനെ നീക്കുന്ന പുലരി തൻ വരവിനായ്
സൃഷ്ടിച്ച സൃഷ്ടാവ് പോലും പകച്ചു പോയ്
നീയെന്ന മാരിതൻ ചെയ്തികൾ കണ്ടിട്ട്
തൻവീടു വിട്ടൊന്നിറ ങ്ങാൻ കഴിയാതെ വലയുന്നു മാനുഷൻ നിൻ ക്രൂര ചെയ്തിയാൽ
ഒരു നോക്ക് മക്കളെ കാണാൻ കഴിയാതെ വലയുന്നു അമ്മമാർ മറുനാട്ടിലായങ്ങ്
പാലിക്കണം ശുചിത്വം മാനവരെല്ലാം
പാലിച്ചിടാം നമുക്ക് ശാരീരികാകലം
കഴുകിടാം നമുക്ക് നിത്യവും കരങ്ങളെ ഉപയോഗിച്ചിടാം നമുക്കണു മുക്തലായനി
മാനിക്കണം സർക്കാർ വ്യവസ്ഥകളെ
തടഞ്ഞിടാം വ്യാജവാർത്തകളെ
പാലിക്കണം മാർഗ്ഗനിർദ്ദേശങ്ങളെ
രക്ഷിച്ചിടാം ലോകജനതയെ
മാറണം നമ്മുടെ ദിനചര്യങ്ങൾ
മാറ്റിടാം ലോകമാരിയെ
പ്രശംസിച്ചിടാം നിയമപാലകരെ
നമിച്ചിടാം ആരോഗ്യ
പ്രവർത്തകരെ
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ
കഴിയില്ല മാനുഷാ നിനക്കാവില്ല തളരുവാൻ
ഈ നാടിൻ ജീവനാം ഈ ലോകവാസികൾ തളച്ചിട്ടു നിന്നെ നശിപ്പിക്കും നിശ്ചയം (2)
|