തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/ചുറ്റിക

14:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19129 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചുറ്റിക <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചുറ്റിക

അകം വിങ്ങി -
പ്രത്യക്ഷത്തിൽ പുഞ്ചിരിക്കുന്ന -
കാലത്തിനുമുണ്ട് -
ഒരുപാടു കഥകൾ പറയാൻ!
മനുഷ്യപുത്രൻ തീർത്ത -
പരാക്രമങ്ങളുടെ,വേദനയുടെ....!

ഉടുതുണിക്ക് മറ്റൊന്നില്ലാത്ത -
ദേഹമിനുസമില്ലാത്ത -
ഒന്നുകരയാൻ കണ്ണീരു -
പോലുമില്ലാത്തവർക്ക് മേൽ -
വിധിയുടെ മഹാദേവൻ അടിച്ച -
ആണികളായിരുന്നു സമ്പന്നർ!,
തറവാടുകൾ, സാക്ഷരരെല്ലാം!!
അവരുടെ തേങ്ങലുകൾക്കും -
നൊമ്പരങ്ങൾക്കും സാക്ഷിയായ -
കാലം അവ വലിച്ചൂരാൻ -
തന്നെക്കൊണ്ടാവും
വിധമെല്ലാം ശ്രമിച്ചിരുന്നു!!
പക്ഷെ അന്നത്തെ ചുറ്റികകൾക്ക് -
മൂർച്ചപോരായിരുന്നു!!

ഇന്നദ്ദേഹം കൊറോണയെ -
ഉപയോഗിച്ചപ്പോൾ -
ഒരു പാട് ആണികൾ ഊരാനായി.
പക്ഷെ അവ -
അടർന്നു പോന്നത് -
അവയിൽ തളച്ച സാധുക്കളുടെ -
അകമ്പടിയോടെയായിരുന്നു!!!

 

സിനാൻ പി
8 B തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത