ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ആപ്പിൾമരം
ആപ്പിൾമരം
പണ്ടൊരിക്കൽ ഒരു ഗ്രാമത്തിൽ രാമു എന്നു പേരായ ഒരു കുട്ടി ഉണ്ടായിരുന്നു. വിദൂര ഗ്രാമമായിരുന്നു അത് . തൊട്ടടുത്ത് വീടുകളോ കൂട്ടുകാരോ ഇല്ല. വീട്ടുമുറ്റത്തുള്ള ആപ്പിൾമരത്തിൻ്റെ ചുവട്ടിലാണ് അവൻ ’ കളിച്ചിരുന്നത് . ആ മരത്തിൽ വരുന്ന കിളികളും തുമ്പികളും ഒക്കെയായിരുന്നു അവൻ്റെ ചങ്ങാതിമാർ. ആപ്പിളിനു വേണ്ടി അണ്ണാറക്കണ്ണനോടു വഴക്കിടുമ്പോൾ ചിലച്ചു പരിഭവിച്ചു പോകുമ്പോൾ തിരികെ വിളിക്കും.. വർഷങ്ങൾ കടന്നു പോയി. രാമു യുവാവായി.. കൂടെ ആപ്പിൾ മരവും വലുതായി. അതിൻ്റെ ഇലകൾ ചുരുണ്ട് ചില്ലകൾ കുറുകി. അവനതു മുറിച്ച് കട്ടിലുണ്ടാക്കാൻ തീരുമാനിച്ചു. മഴുവുമായി അവൻ മരച്ചുവട്ടിൽ എത്തി. രാമുവിനെ കണ്ടതും മരച്ചില്ലയിൽ ഇരുന്ന അണ്ണാനും കിളികളും ചിലച്ചു ബഹളം വച്ചു " രാമൂ നീ ഈ മരത്തിൽ നിന്ന് എത്രയോ ആപ്പിൾ കഴിച്ചിരിക്കുന്നു. ഇത് ഞങ്ങളുടെ വീടാണ് . നീയിതു മുറിക്കരുത് ." അതു വകവയ്ക്കാതെ അവൻ മഴുവുമായി മരത്തിനടുത്തേക്ക് നടന്നു. പെട്ടെന്ന് ചില്ലയിൽ ഒരു തേൻകൂട് കണ്ടു. മഴുതാഴെ വച്ചിട്ട് അവൻ തേൻ കൂട് എടുത്തു. മരത്തിൻ്റെ ചുവട്ടിൽ ഇരുന്ന് തേൻ കഴിക്കാൻ തുടങ്ങി.. അവൻ്റെ ചിന്തകളിൽ പഴയ കാലം ഓടിയെത്തി. അവൻ പതുക്കെ മഴുവും എടുത്ത് തിരികെ നടന്നു. ഇതു കണ്ട അണ്ണാനും കിളികളും ശബ്ദമുണ്ടാക്കി പാടി ആനന്ദ നൃത്തം ചെയ്തു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ