ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ആ തെരുവിൽ..

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആ തെരുവിൽ..

അയാളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. എങ്ങും സ്പർശിക്കാൻ പോലും കഴിയാതെ അയാളുടെ കൈകൾ വിറച്ചുകൊണ്ടിരിന്നു. വേദന കൊണ്ട് പുളഞ്ഞ അയാൾ ചുടുകണ്ണീർ ഒഴുക്കി. തൻ്റെ ചുറ്റിലും പ്രാണനറ്റു കിടക്കുന്ന നാട്ടുകാരെ, സുഹൃത്തുക്കളെ, തൻ്റെ ബന്ധുക്കളെ നോക്കിക്കൊണ്ട്‌ അയാൾ നിലത്തേക്ക് വീണു താൻ അളവറ്റ് സ്നേഹിച്ചവരുടെ ജീർണ്ണിച്ച ശരീരം കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല. ആ ഭീതിജനകമായ ദുരന്തത്തിൻ്റെ ഓർമ്മകൾ ഇപ്പോൾ ആ മനസിലേക്ക് കയറി കൂടി. ദിനംതോറും ആളുകൾ തിങ്ങി ഞെരുങ്ങിക്കൊണ്ടിരിക്കുന്ന ഒരു മഹാനഗരം... ആ നഗരത്തിലെ തിരക്കിൽ ഒരാൾക്ക് എന്തു സംഭവിച്ചാലും അത് ശ്രദ്ധിക്കാൻ പോലും സമയമുണ്ടാകാറില്ല. എല്ലാവരും സമ്പാദിക്കാനുള്ള തിരക്കിലാണ് . തെരുവുകൾ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു.. ദുർഗന്ധം പരത്തുന്ന മാലിന്യം..ഓടകൾ, നദികൾ, റോഡിനിരുവശവും എന്തിന് , എവിടെയും മാലിന്യം. മൂക്കുപൊത്തിക്കൊണ്ടല്ലാതെ നടക്കാൻ കഴിയാതായി. തൻ്റേതായ ലോകത്ത് ജീവിക്കുന്ന വ്യക്തികൾക്ക് ആ മാലിന്യങ്ങൾ അവിടെ കിടക്കുന്നതു കൊണ്ടുള്ള ദോഷത്തെ പറ്റിയോ അത് നിർമ്മാർജ്ജനം ചെയ്യേണ്ടതിൻ്റെ ആവശ്യകതയെ പറ്റിയോ ചിന്തിക്കാൻ സമയമുണ്ടായിരുന്നില്ല. കാലചക്രം മുന്നോട്ടു ഉരുണ്ടു. നഗരത്തിൻ്റെ തിരക്കിനോടൊപ്പം ദുർഗന്ധവും കൂടിക്കൂടി വന്നു. അപ്പോഴാണ് ഒരു കടയുടെ മുന്നിൽ ഒരു നായ എല്ലാവരുടെയും മുന്നിൽ വച്ച് പിടഞ്ഞു വീണു മരിച്ചു. അടുത്ത ദിവസങ്ങളിലായി തുടരെ തുടരെ പല ജീവികളും മരിച്ചു വീഴാൻ തുടങ്ങി. നഗരത്തിരക്കിനിടയിൽ ഇതാര് കാണാൻ?? പതിയെ പതിയെ മനുഷ്യരും പിടഞ്ഞു മരിക്കാൻ തുടങ്ങി. അപ്പോഴും നഗരം തിരക്കിൽ തന്നെയായിരുന്നു. തിരക്കിനിടയിൽ വ്യക്തി ശുചിത്വം പോലും പാലിക്കാൻ അവർ മറന്നു. നഗരത്തിന് എന്താണ് സംഭവിക്കുന്നത് ..? അയാൾ ചിന്താകുലനായി. ഈ മൃഗങ്ങളുടെയും മനുഷ്യരുടെയും മരണത്തിനു കാരണം ഏതെങ്കിലും രോഗാണുക്കൾ ആകുമോ ... ? മറ്റാരും ശ്രദ്ധിക്കാത്ത കാര്യങ്ങളിൽ അയാളുടെ ശ്രദ്ധ തിരിഞ്ഞു. അയാൾ അയാൾ ഗവേഷണങ്ങളിൽ മുഴുകി. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അയാളെ പരിഹസിച്ചു.. അയാളുടെ കണ്ടെത്തലുകളിൽ മനുഷ്യൻ്റെ അശ്രദ്ധമൂലം ഒരു മഹാമാരി ആ നഗരത്തെ ബാധിച്ചതായി തെളിഞ്ഞു വന്നു. നീണ്ട ഒരു വർഷത്തെ ഗവേഷണങ്ങൾക്കൊടുവിൽ വൈറസാണ് ഈ രോഗകാരിയെന്ന് കണ്ടെത്തി. ശുചിത്വമില്ലായ്മയാണ് ജീവഹാനിയുണ്ടാക്കുന്ന ഈ വൈറസു പെരുകാനുള്ള കാരണമെന്നും മനസിലാക്കി. പരിപൂർണ ശുചിത്വം പാലിക്കുന്നതിലൂടെ മാത്രമേ ഈ വൈറസിനെ പ്രതിരോധിക്കാൻ കഴിയു എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തൻ്റെ ഗവേഷണ തിരക്കുകൾക്കിടയിൽ താതും പലപ്പോഴും ശുചിത്വം പാലിക്കാൻ മറന്നു എന്ന കാര്യം ഒരു ഞെട്ടലോടെ അദ്ദേഹം ഓർത്തു.. തൻ്റെബന്ധുക്കളുടേയും വേണ്ടപ്പെട്ടവരുടെയും ജീവൻ കവർന്ന ഈ രോഗം തന്നെയും പിടികൂടിയിരിക്കുന്നു . ഈ ദുരന്തം മറ്റൊരു സമൂഹത്തിനുണ്ടാകരുതേ എന്ന പ്രാർത്ഥനയോടെ അയാളുടെ ഹൃദയമിടിപ്പും നിലച്ചു.. തൻ്റെ കണ്ടെത്തലുകൾ സമൂഹത്തിനു നൽകി അവൻ ഈ ലോകത്തോട് വിട പറഞ്ഞു.’

അമൃത എസ്
7 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ