ഉള്ളടക്കത്തിലേക്ക് പോവുക

ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം/കൊവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18528 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊവിഡ്


എന്തിനെന്നറിയാതെ വന്നു നീ
എത്രയോ ജീവൻ പറിച്ചെടുക്കാൻ
കൊയ്തെടുക്കുന്നിതാ ആയിരമായിരം ചേതനകൾ
പൊഴിഞ്ഞു വീഴുന്നിതാ മണ്ണിൽ ചുടു കണ്ണുനീരും

വേദനയേറ്റ് പുളഞ്ഞീടുന്നിതാ
നൂറു നൂറു ശരീരങ്ങൾ
കൂട്ടിലടച്ച പക്ഷിയെപ്പോൽ
വിങ്ങിപ്പൊട്ടുന്നിതാ ഓരോ നിമിഷങ്ങളും

അതിവേഗമായി അതിതീവ്രമായി
അതിക്രമിച്ചു കയറുന്നു ശരീരങ്ങളിൽ
ശ്വാസതടസ്സവും തീരാച്ചുമയും
നീ കൂട്ടു വിളിച്ച കൂട്ടുകാർ

ഉള്ളു തുറന്നൊന്നു ചിരിക്കുവാൻ ഭയം
ഇന്നു നീ ഞങ്ങൾക്കു പേടി സ്വപ്നം
നാളെ നീ ഞങ്ങൾതൻ കാലനല്ലോ
ആരു മുൻച്ചെയ്ത പാപമിത്
ആരു നല്കിയതാണീ കൊടുംശാപം
നിൻെറ പരീക്ഷണങ്ങൾ തീരുമ്പോ-
ളോർക്കണം നീ പൊലിഞ്ഞിടുന്നത്
ആയിരമായിരം ചേതനകളാ...
 

കൊവിഡ്
4A ജി. എം.എൽ.പി.എസ്. മംഗലശ്ശേരി
മ‍ഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത