ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13968 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

കൂട്ടുകാരെ , നമ്മളിന്ന് ഏറ്റവും ഭയത്തോടെ നോക്കുന്ന ആരോഗ്യ പ്രശ്നമാണ് കോവിസ് 19 എന്ന പകർച്ച വ്യാധിയുടെ വ്യാപനം. ചൈനയിൽ തുടങ്ങി ഒട്ടുമിക്ക ലോക രാജ്യങ്ങളിലും ഈ രോഗം വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മുടെ കൊച്ചു കേരളവും അതിലുൾപ്പെടുന്നു പ്രത്യേകിച്ച് നമ്മുടെ ജില്ലയും അയൽ ജില്ലകളും . ആരോഗ്യ കാര്യങ്ങളിലുള്ള കർശന ജാഗ്രതയിലൂടെ മാത്രമെ ഇതിനെ നേരിടാൻ കഴിയൂ . സർക്കാരും ആരോഗ്യ വകുപ്പും കൃത്യമായ നിർദ്ദേശങ്ങൾ നമുക്ക് നൽകുന്നുണ്ട്. പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടൽ ഒഴിവാക്കണം' അത്യാവശ്യകാര്യങ്ങൾക്കേ പുറത്തിറങ്ങാവൂ. വ്യക്തിശുചിത്വവും പാലിക്കുക എന്നിങ്ങനെ... ഇവ കർശനമായി പാലിക്കാൻ നാം ശ്രദ്ധിക്കണം.ലോക് ഡൗൺ എന്നത് നമുക്ക് പരിചിതമായ കാര്യമല്ല. പലർക്കും ഇതൊരു ബുദ്ധിമുട്ടായി തോന്നാം പ്രത്യേകിച്ച് കുട്ടികൾക്ക് പക്ഷെ നമ്മുടെ നാടിന് വേണ്ടി, സമൂഹത്തിന് വേണ്ടി നമുക്കും പങ്കുചേരാം. ഒഴിവു സമയം നമുക്ക് വായന, കൃഷി പോലുള്ള നല്ല കാര്യങ്ങൾക്കായി മാറ്റി വെക്കാം. അടുത്ത വർഷത്തേക്കുള്ള ചില തയ്യാറെടുപ്പുകളും നടത്താം. കലാപരമായ കഴിവുകൾ ഒക്കെ പുറത്തെടുക്കാം. സംഗീതം,ചിത്രംവര തുടങ്ങിയവ.ഭയമല്ല വേണ്ടത് , ജാഗ്രതയാണ്.." നമുക്കൊരുമിച്ച് പോരാടാം..

മരിയ.കെ.ജെ
7 എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ.കണ്ണൂർ,പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം