പട്ടാനൂർ യു പി എസ്‍/അക്ഷരവൃക്ഷം/പുനർജന്മം
പുനർജന്മം
ആയിരം മുളയുള്ള കാട്ടിൽ കാട്ടാളനായി ഞാൻ പിറന്നു കാട്ടു മൃഗങ്ങളെ ചുട്ടു തിന്നു കാട്ടു ഫലങ്ങൾ പറിച്ചു തിന്നു കാടുകളെല്ലാം വെടിപ്പാക്കി ഞാൻ കർഷകനായി പണി തുടങ്ങി അധ്വാന ശീലങ്ങൾ മാറ്റി നിർത്തി ശാസ്ത്രപുരോഗതി നോട്ടമിട്ടു കണ്ടുപിടുത്തങ്ങൾ ശക്തമാക്കി ശാസ്ത്രത്തിൽ നേട്ടങ്ങൾ കയ്യിലാക്കി മാനവർ ലോകം കീഴടക്കി മത്സരത്തോടെ കളി തുടങ്ങി പന്ത് കളി പോലെ ഭൂമിയെ നാം തട്ടി കളിച്ചു ഓരോ ദീനമങ്ങനെ വന്നു പനിയും ചുമയും ജലദോഷവും ഞാൻ ഒരു രോഗിയായി മാറി രോഗത്തിൽ പേര് കൊറോണയെന്ന് ലോകം മുഴുവൻ നൃത്തമാടിയവൻ ലോകത്തെ കൂട്ടിൽ അടച്ചുപൂട്ടി എന്നാലും നമ്മൾ നിർത്തീടുമോ പ്രകൃതിയെ നാം സുന്ദരമാക്കിടുമോ ജയിച്ചിട്ട് വേണം ഈ വിപത്തിൽ നിന്നും പുതിയൊരു ലോകം പുനർജനിക്കാൻ </poem>
|