ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/ കൊറോണ പേടി വേണ്ട....

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekala C (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ പേടി വേണ്ട.... <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പേടി വേണ്ട....
 വിദേശത്ത് സോഫ്റ്റ്‍ വെയർ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു ശേഖരൻ. ശേഖരനോടൊപ്പം ശേഖരൻെറ അച്ഛൻ രാഘവനും ഭാര്യ സുശീലയും മക്കളും വിദേശത്തുണ്ടായിരുന്നു. ആ സമയത്താണ് കൊറോണ എന്നൊരു അസുഖം വിദേശത്ത് ഒട്ടാകെ പടർന്നുപിടിച്ചത്. അങ്ങനെ പെട്ടെന്ന് ഒരു ദിവസം ശേഖരൻെറ അച്ഛന് പനിയും തൊണ്ടവേദനയും കാരണം ഹോസ്പിറ്റലിൽ കൊണ്ട് പോയി. കൊറോണ നിലനിൽക്കുന്ന സമയമായതിനാൽ അവിടെ ആശുപത്രിയിൽ ഉടൻ തന്നെ അദ്ദേഹത്തിൻെറ രക്തമെടുത്ത് പരിശോധനയ്ക്കയച്ചു. നിർഭാഗ്യവശാൽ അദ്ദേഹത്തിന് കൊറോണയാണെന്ന് സ്ഥിരീകരിച്ചു. അങ്ങനെ അദ്ദേഹത്തെ ഐസൊലേഷനിൽ ചികിത്സയിലാക്കി. എന്നിട്ട് ഡോക്ടർ രാഘവനോടു പറഞ്ഞു , നിങ്ങളുടെ അച്ഛന് കൊറോണ ആയതിനാൽ നിങ്ങൾ ബോധപൂർവ്വം കാര്യങ്ങൾ മനസ്സിലാക്കണം. നിങ്ങൾ മറ്റുള്ളവരുമായി ഇടപഴകരുത്. സാമൂഹിക അകലം പാലിച്ച് വീട്ടിൽ നിരീക്ഷണത്തിലിരിയ്ക്കണം. അതുപോലെ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം. നിങ്ങൾ സൂക്ഷിച്ചാൽ മാത്രമേ ഈ രോഗത്തെ നേരിടാൻ പറ്റു. ഡോക്ടർ പറഞ്ഞതെല്ലാം മനസ്സിലാക്കിയ ശേഖരൻ വീട്ടിൽ ചെന്ന് ഭാര്യയോടും മക്കളോടും ഇതിനെ പറ്റി പറഞ്ഞു മനസ്സിലാക്കി. അവർ ഡോക്ടർ പറഞ്ഞ  കാലാവധി അത്രയും വീട്ടിൽ ഡോക്ടർ പറഞ്ഞ  നിർദ്ദേശങ്ങൾ അനുസരിച്ച് കഴിഞ്ഞു. അങ്ങനെ അവസാനം അവർ കൊറോണ എന്ന രോഗത്തെ മറ്റൊരാൾക്കും വരാതെ ഓടിച്ചു . ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് കൊറോണയെ പേടിക്കയല്ല വേണ്ടത് മറ്റൊരാൾക്ക് വരാതെ നേരിടുകയാണ് വേണ്ടത്.

അക്ഷയ്. ബി
1 A ഗവൺമെൻറ് എൽ പി എസ്സ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ