കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/അതിജീവനം1

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kkmgvhsselippakulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം1 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം1

ലോകം ഒരു മഹാമാരി ക്കെതിരെ പൊരുതുകയാണ്. കോവിഡ് 19 അല്ലെങ്കിൽ കൊറോണ വൈറസ് എന്ന ഈ മഹാമാരി കേരളം ഉൾപ്പെടെ ലോകത്തെ മുഴുവൻ പിടിച്ചുലക്കുകയാണ്. ഒറ്റക്കെട്ടായി മറ്റെല്ലാം മറന്നുള്ള പോരാട്ടത്തിലാണ് നാം. കേരളം അതിജീവനത്തിൽ ഒരു പരിധിവരെ വിജയിച്ചു നിൽക്കുന്നു:ലോകശ്രദ്ധ പിടിച്ചു പറ്റാനും നമുക്ക് കഴിഞ്ഞു. ഓരോ ജീവനും വിലപ്പെട്ടതാണ്. സമൂഹവ്യാപനം എന്തുവിലകൊടുത്തും തടഞ്ഞേ പറ്റൂ. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുകയോ സാനിടൈസർ ഉപയോഗിക്കുകയോ ചെയ്താൽ ഒരുപരിധി വരെ കൊറോണയെ നമുക്ക് ചെറുക്കാൻ സാധിക്കും. മാസ്ക്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർ ശനമായി പാലിച്ചു നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം. ഈ പ്രതിസന്ധിയും നാം തരണം ചെയ്യും എന്നതിൽ സംശയം വേണ്ട. ലോകം അതിന്റെ വേഗതയും കരുത്തും വീണ്ടെടുക്കുകതന്നെ ചെയ്യും. പുതിയ ലോക സൃഷ്ടി ബഹുവിധത്തിൽ നിർവഹിക്കുവാനുള്ള കരുത്ത് സംഭരിക്കുന്ന കാലമായി മനുഷ്യൻ ഈ കോവിഡ് കാലത്തെ അടയാളപ്പെടുത്തും. അതിനായി പ്രതിരോധത്തിന്റെ വന്മതിൽ നമുക്കൊന്നായി തീർക്കാം

സായങ്ക സത്യൻ
9A കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
3