സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/കൊലയാളി കൊറോണ
കൊലയാളി കൊറോണ
ഒരിക്കൽ ഭൂമിയിലേക്കു ഒരു കൊലയാളി വന്നു .മനുഷ്യരാശിയെ മുഴുവൻ നശിപ്പിക്കാൻ വന്ന ആ കൊലയാളിയാണ് കൊറോണ .ആ വൈറസ് ചിന്തിച്ചു ബുദ്ധിപൂർവം മനുഷ്യന്റെ ശരീരത്തിൽ കയറണം എന്നിട്ടു മനുഷ്യരെയെല്ലാം കൊന്നൊടുക്കണം .ലോകം വൈറസുകൾക്കു സ്വന്തമാക്കണം .കൊറോണ മനുഷ്യരോട് ഉച്ചത്തിൽ വിളിച്ചു കൂകി ,ഹേ മനുഷ്യ നിങ്ങളുടെ നാശത്തിനാണ് ഞാൻ വന്നിരിക്കുന്നത് .മനുഷ്യൻ പറഞ്ഞു ,നിനക്കതിനാകില്ല .എന്തുകൊണ്ടാകില്ല ,സ്നേഹവും സഹകരണവും ഇല്ലാതെ കൂട്ടം കൂടി നിൽക്കുന്ന നിങ്ങളെ എനിക്ക് പെട്ടന്ന് കീഴടക്കാനാകുമെന്നു കൊറോണ വിളിച്ചു പറഞ്ഞു .ശത്രുവായ കൊറോണ പറഞ്ഞത് കേട്ടപ്പോഴാണ് മനുഷ്യന് തന്റെ തെറ്റ് മനസിലായത് .മനുഷ്യൻ പറഞ്ഞു .നിന്നെ ഞങ്ങൾ ഈ ഭൂമിയിൽ തുടരാൻ അനുവദിക്കില്ല .നിന്നെ ഇവിടുന്നു ഓടിക്കും .ഞങ്ങൾ കൈകൾ സോപ്പുപയോഗിച്ചു കഴുകും .മുഖം പൊത്തി ചുമയ്ക്കും.മാസ്ക് വച്ചേ പുറത്തിറങ്ങൂ .ആവശ്യമില്ലാതെ വീടിനു പുറത്തിറങ്ങില്ല .കൂട്ടം കൂടി നിൽക്കില്ല .ഞങ്ങൾ ഇങ്ങനെ നിന്നെ തുരത്തും .നീവേഗം ഇവിടുന്നു പൊക്കോ .എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്നത് കണ്ടു കൊറോണ ഇവിടം വിട്ടു പോയി .വരൂ നമുക്ക് ഒരമ്മപെറ്റമക്കളെ പോലെ നിന്നുകൊണ്ട് ഈ വിപത്തിനെ നേരിടാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ