ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/ മനുഷ്യാ നീയെൻ വൈരിയോ?

Schoolwiki സംരംഭത്തിൽ നിന്ന്
13:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47064 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മനുഷ്യാ നീയെൻ വൈരിയോ?       <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യാ നീയെൻ വൈരിയോ?      

എവിടെയെൻ വാകമരങ്ങൾ
എവിടെയെൻ നറു പുഷ്പങ്ങൾ
മനുഷ്യാ, നിൻ ഭോഗത്തിനായെ-
ന്തിനീ മമ ജീവൻ ......?

കാൺമതില്ലല്ലോ എൻ മിടിപ്പുകൾ
യെൻ ജീവ സിരകൾ
തവ ജീവൻ ക്ഷണഭംഗുരമാണെ-
ന്നിട്ടുമെന്തിനീയെന്നെ നീയിങ്ങനെ?

അറിയുന്നില്ല നീ നിൻ അക്ഷന്തവ്യമാ-
മപരാധം നീൻ നീച പ്രവൃത്തിക്കു
ഞാൻ സംഭ്രാന്തി കൊള്ളുന്നു.
നിൻ നികൃഷ്ട ജീവിതത്തിൽ
നീ പിഴുതെറിഞ്ഞില്ലെയെൻ
ശിരസ്സിനെ നീ തടഞ്ഞില്ലേ
യെൻ രക്തയൊഴുക്കിനെ.

എന്തിനിനി ഞാൻ ക്ഷമിക്കേണം നിന്നോട്?
ഇന്നിപ്പോഴിതാ യെൻ ചാരുത നഷ്ടമായി,
മമ ഈണ്ടൽ ആരുമറിയാതായി.
നാഡികളെല്ലാം നീ ഭഞ്ജിച്ചു.

എൻ ഗാത്രമെല്ലാം നികൃഷ്ടമായിതാ
മനുഷ്യാ, നീയെന്തിനെന്നെ പിച്ചിച്ചീന്തുന്നു
എന്തിനു നീയെൻ ജീവിതത്തെ പിഴുതെറിയുന്നു?
എന്തപരാധം ഞാൻ നിന്നോട് ചെയ്തു?
 


മായ.പി
10 B ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത