13:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19843(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കരുതലോടെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാരെ നിങ്ങൾക്കറിയാമല്ലോ ലോകത്താകെ പടരുന്ന കോവിഡ് 19 (കൊറോണ) എന്ന വൈറസിനെക്കുറിച്ച് . എനിക്കും ആദ്യം ഈ വൈറസ് എന്താണെന്ന് മനസ്സിലായിരുന്നില്ല. എന്തോ ഒരു രോഗമാണെന്ന് മാത്രം അറിയാം. വിദ്യാലയങ്ങളും ക്ഷേത്രങ്ങളും പള്ളികളും പട്ടണങ്ങളും എല്ലാം പൂട്ടിയപ്പോൾ ആണ് ഈ കൊറോണ വലിയൊരു അപകടം പിടിച്ച വൈറസ് ആണെന്നു മനസ്സിലായത്. പിന്നീട് വാർത്തകളിലൂടെ വൈറസിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു നമുക്ക് ഇതിനെ ഒന്നായി നിന്ന് നേരിടാം . പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക . 20 സെക്കന്റെങ്കിലും നന്നായി കഴുകുക . കണ്ണുകളിലും വായിലും മൂക്കിലും അനാവശ്യമായി ഇടക്കിടെ തൊടാതിരിക്കുക . ആളുകളോട് ഒരു നിശ്ചിത അകലത്തിൽ നിന്ന് സംസാരിക്കുക . കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക. ആരോഗ്യപ്രവർത്തകർ പറയുന്നപോലെ അനുസരിക്കുക. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക.