പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കോവിഡ് ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് ചിന്തകൾ

2020 മാർച്ച് 10ന് സ്കൂൾ വിടാൻ ഏതാനും മിനുട്ടുകൾ ബാക്കിയിരിക്കവേ ടീച്ചർ പറഞ്ഞു ഇന്ന് നിങ്ങളുടെ നാലാം ക്ലാസ്സിലെ അവസാന ദിനമായിരിക്കുമെന്ന്.പക്ഷെ എനിക്കൊന്നും മനസ്സിലായില്ല .വീട്ടിൽ വന്ന് വാർത്ത കേൾക്കുമ്പോഴാണ് മനസ്സിലായത് കോവിഡ്- 19 എന്ന മാരക രോഗം ലോകമാകെ പടർന്നു പിടിച്ചിരിക്കുന്നു .അത് കേരളത്തിലെ മിക്ക ജില്ലകളിലുമുണ്ടെന്ന് അറിയാൻകഴിഞ്ഞു .മാർച്ച് 31 വരെ എല്ലാ സ്കൂളുകൾക്കും അവധിയാണ് .ആ ദിവസം എനിക്ക് ദുഃഖകരമായിരുന്നു .കാരണം ഞങ്ങളുടെ സ്കൂളിൽ നടത്താനിരുന്ന ക്യാമ്പ് ,പഠനോത്സവം ,വാർഷികം തുടങ്ങിയവ ആഘോഷിക്കാൻ കഴിയില്ല .എങ്കിലും നമുക്ക് ആ മഹാമാരിയെ തുരത്തി നല്ല നാളെക്കായി പോരാടണം ,അതിനായി പുറത്തു പോയി വന്നാൽ കൈ സോപ്പിട്ട് കഴുകണം ,വീടുകളിൽ നിന്ന് പുറത്തു പോകരുത് ,പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക ,സാമൂഹിക അകലം പാലിക്കുക .ഭയപ്പെടാതെ ജാഗ്രതയോടെ നമുക്ക് കൊറോണ വൈറസിനെ തുരത്താം .കൊറോണയെ പേടിക്കരുത് ,ഒരുമിച്ച് പോരാടാം.

സാൻവി സുനിൽ
4 B പുലീപ്പി മാപ്പിള എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം