ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ/അക്ഷരവൃക്ഷം/ശുചിത്വംഇങ്ങനെയും
ശുചിത്വം ഇങ്ങനെയും
കാട്ടുപുതുശ്ശേരി ബോയ്സ് സ്കൂളിലെ ആറാം ക്ലാസ് ലീഡർ ആയിരുന്നു ആനന്ദ്.ടീച്ചർ പറയുന്നതെല്ലാം അവൻ അനുസരിച്ചിരുന്നു.ദിവസവുംസ്കൂൾ അസംബ്ലിയിൽ പ്രാർത്ഥന ഉണ്ടായിരുന്നു .പ്രാർഥനയിൽ പങ്കെടുക്കാത്ത കുട്ടികളുടെ പേര് ആനന്ദ് ടീച്ചറോട് പറയുമായിരുന്നു .ടീച്ചർ നല്ല ശിക്ഷ തന്നെ അവർക്ക് കൊടുക്കുമായിരുന്നു. തിങ്കളാഴ്ച സ്കൂൾ അസംബ്ലി പതിവുപോലെ ആരംഭിച്ചു .സ്കൂൾ ഗ്രൗണ്ടിൽ കുട്ടികളെല്ലാം നിരന്നു നിന്നു .ഈശ്വരപ്രാർത്ഥന ആരംഭിച്ചു. അസംബ്ലിക്കുശേഷം കുുട്ടികളെല്ലാം ക്ലാസിലേക്കു പോയി.തുടർന്ന് ക്ലാസുകൾ ആരംഭിച്ചു. ആരൊക്കെയാണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് എന്ന് ടീച്ചർ ആനന്ദിനോട് ചോദിച്ചു .ടീച്ചർ ഇന്ന് രാഹുലാണ് അസംബ്ലിയിൽ പങ്കെടുക്കാതിരുന്നത് .ഞാൻ കണ്ടായിരുന്നു അവൻ അസംബ്ലിക്കു മുമ്പേ സ്കൂളിൽ വരുന്നത്.ടീച്ചർ രാഹുലിനോട് അടുത്തേക്ക് വരുവാൻ നിർദ്ദേശിച്ചു .രാഹുലിനെ ആ ക്ലാസിലുള്ള കുട്ടികൾക്ക് ഇഷ്ടമായിരുന്നില്ല. അവൻ നന്നായി പഠിക്കുകയും ചെയ്യും .ടീച്ചറിനോട് അവൻ മറുപടി പറഞ്ഞു എന്നോട് ക്ഷമിക്കണം ടീച്ചർ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് ആയിരുന്നു എന്റെആഗ്രഹം. ഞാൻ സ്കൂളിൽ വന്നതുമാണ് .ക്ലാസ്സിൽ വന്നപ്പോഴാണ് എല്ലാ കുട്ടികളും പ്രാർത്ഥനയ്ക്ക് പോകാൻ തയ്യാറായത് കണ്ടത്.അപ്പോഴാണ് നമ്മുടെ ക്ലാസ്സ് വൃത്തികേടായി കിടക്കുന്നു ഞാൻ കണ്ടത് പിന്നെ ഒന്നും തന്നെ നോക്കിയില്ല മുഴുവൻ പേപ്പറുകൾ പെറുക്കി വൃത്തിയാക്കുകയും ചെയ്തു. ഇന്നു ക്ലാസ്സ് വൃത്തിയാക്കേണ്ട കുട്ടികൾ അതു ചെയ്തില്ല. നീ ചെയ്തത് വളരെ വലിയ കാര്യമാണ് രാഹുലിനെ ടീച്ചർ അഭിനന്ദിക്കുകയും വൃത്തിയാക്കാത്ത കുട്ടികൾക്ക് ശിക്ഷ കൊടുക്കുകയും ചെയ്തു .തുടർന്ന് ടീച്ചർ പറഞ്ഞു,കുട്ടികളെ ശുചിത്വം ഒരു അറിവാണ് . ഞാൻ നിങ്ങൾക്ക് പറഞ്ഞു തന്നതല്ലെ വൃത്തിയായ ഒരു അന്തരീക്ഷത്തിൽ നിങ്ങൾക്ക് അറിവും വിദ്യാദേവതയുടെഅനുഗ്രഹവും ഉണ്ടാവും. വൃത്തികേടായി കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കേണ്ട ത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് കുട്ടികൾ മനസ്സിലാക്കുക .കുട്ടികൾക്ക് അവരുടെ തെറ്റ് മനസ്സിലാക്കുകയും രാഹുലിനെ അഭിനന്ദിക്കുകയും ചെയ്തു. ടീച്ചർ സന്തോഷിച്ചു.
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |