ഗവ. എൽ. പി. എസ്സ്.തോട്ടയ്ക്കാട്/അക്ഷരവൃക്ഷം/ലോക്കില്ലാത്ത വായന
ലോക്കില്ലാത്ത വായന
പെട്ടെന്നാണ് നാളെ മുതൽ അവധിയാണന്ന് ടീച്ചർ ക്ലാസ്സിൽ വന്നു പറഞ്ഞത്. കൂട്ടുകാരെ കാണാതെ.. അധ്യാപകരെ കാണാതെ... വീട്ടിലിരിക്കുക.... ചിന്തിക്കാൻ കൂടി വയ്യ... അപ്പോൾ എനിക്കു കൂട്ടായി എത്തിയത് എന്റെ ഹോം ലൈബ്രറി ആണ്. അതിലെ പുസ്തകങ്ങൾ ആണ്. നാടാകെ ലോക്ക് ഡൌണിൽ വിറങ്ങലിച്ചപ്പോഴും വായനയെ ലോക്കിലാക്കാ തെ ഞാൻ പുസ്തകങ്ങളെ ചേർത്തുപിടിച്ചു.. ഈ കൊറോണ കാലത്ത് ഞാൻ വീട്ടിലിരുന്നു നൂറ്റിയൻപത് കഥകൾ വായിച്ചു. വായന കുറിപ്പുകൾ എഴുതി. വായനയെ കൂട്ട് പിടിച്ചപ്പോൾ സമയം പോയത് അറിഞ്ഞതേയില്ല....'ഒരു കുടയും കുഞ്ഞു പെങ്ങളും' എനിക്കു മറക്കാനേ കഴിയുന്നില്ല. മുട്ടത്തുവർക്കിയുടെ മനോഹരമായ നോവൽ.. മാമിത്തള്ളയെ എനിക്കിഷ്ടമായില്ല. ലില്ലിയോടാണ് എvനിക്കു സ്നേഹം... അങ്ങനെ ഓർമയിൽ വായനയിലൂടെ വസന്തം തന്ന കൊറോണ കാലം...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ അനുഭവക്കുറുപ്പ്കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം അനുഭവക്കുറുപ്പ്കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 അനുഭവക്കുറുപ്പ്കൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ