കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പൂമ്പാറ്റേ പൂമ്പാറ്റേ
പൂവിലിരിക്കും പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
പൂന്തേനുണ്ണും പൂമ്പാറ്റേ
പൂന്തേൻ നുകരാൻ പോകുന്നോ
ഞാനും കൂടി വന്നോട്ടെ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
പൂന്തോട്ടത്തിലെ റാണിയെ നീ
എന്തൊരു ഭംഗി നിന്നെ കാണാൻ
മഴവില്ലാണോ നിന്നമ്മ
തരുമോ നീയൊരു കുഞ്ഞുമ്മ

സയ്യിദ് മുഹമ്മദ്‌ ഫുആദ് സി കെ
4 കടമ്പൂർ സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020