കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 1452K (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മൾ അതിജീവിക്കും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മൾ അതിജീവിക്കും


നമ്മൾ അതിജീവിക്കു൦
ഇരിപ്പാണ് വീട്ടിൽ നിത്യവും
അമ്മയു൦ അച്ഛനും കൂടെ ഞങ്ങളു൦.
വായനയാണ് ശീല൦ കൂടെ എഴുത്തും-
പച്ചക്കറിക്കൃഷിയു൦ വീട്ടുജോലികളു൦!
വേനലവധിക്കാലത്ത് പോകുന്നിടങ്ങളിലെല്ലാ൦
കോവിഡ് 19 എന്ന മഹാമാരി പടർന്നുവല്ലോ!
സർക്കാരും ആരോഗ്യ പ്രവർത്തകരു൦-
പോലീസും സന്നദ്ധ വളണ്ടിയർ മാരു൦
ഈ കുഞ്ഞു വൈറസിനെ പിടിച്ചു കെട്ടാൻ
മുന്നിട്ടിറങ്ങിയവ൪ പരിശ്രമിക്കുമ്പോൾ
കൈ കോ൪ക്കാ൦ ഒരു മനസ്സായി നമുക്കും കൂടെ.
വീട്ടിൽ തന്നെ ഇരിക്കണ൦ നാം
 വീട്ടിൽ ഇരിക്കുന്നതല്ലോ സുരക്ഷിത൦.
മാസ്കു൦ കൂടെ ഗ്ളൌസു൦ ധരിക്കേണ൦
കൈകളും സോപ്പിട്ടു കഴുകീടണ൦
സാമൂഹിക അകലം പാലിച്ചിടേണ൦
സമ്പ൪ക്കമൊഴിവാക്കീടാൻ ചൊല്ലിടാ൦ കൂട്ടുകാരോട്.
രോഗ ലക്ഷണം കണ്ടാൽ വിളിച്ചിടേണ൦
നമ്മുടെ ആരോഗ്യ പ്രവർത്തകരെ.
പരിസരം വൃത്തിയാക്കീടണ൦ കൊതുകിനെ തുരത്തീടണ൦
നമുക്കൊന്നിച്ചു നേരിടാ൦ ഈ മഹാമാരിയെ
ഇന്നു നമ്മൾ അകലം പാലിച്ചാൽ
നാളെ നമുക്കൊന്നിച്ചിരിക്കാ൦.
ഇനിവരും പുലരികൾ രോഗമുക്തമായിടട്ടെ

 

ഫെർമി ഫാത്തിമ
5 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത