എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14823SN (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ സംരക്ഷിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയെ സംരക്ഷിക്കാം


പരിസ്ഥിതി

നമ്മുടെ ഭൂമി നമ്മുടെ അമ്മയാണ്. അപ്പോൾ ഭൂമിയെ നാം സംരക്ഷിക്കണം. എന്നാൽ കാട് വെട്ടിയും കുന്നിടിച്ചും പുഴകളെ മലിനപ്പെടുത്തിയും നമ്മൾ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിൽ നിന്നും നമുക്ക് ഭൂമിയെ എങ്ങനെ രക്ഷിക്കാം. നാം മുറിച്ചു മാറ്റിയ മരങ്ങൾക്കു പകരം പുതിയ മരങ്ങൾ വച്ചു പിടിപ്പിക്കണം. നദികളെ മലിനമാക്കരുത്. കൃഷിയിലേക്ക് തിരിച്ചു വരണം. നമ്മുടെ കൊച്ചു കൈ കൊണ്ട് ചെയ്യാൻ പറ്റുന്ന പോലെ പച്ചക്കറി കൃഷി വീട്ടിൽ ആരംഭിക്കാം ഇങ്ങനെ ഈ പ്രകൃതിയെ നമുക്ക് കുറച്ച് എങ്കിലും രക്ഷിക്കാം



ശുചിത്വ ശീലം


നമ്മൾ കുട്ടികൾ ചെറുപ്പം മുതൽ ശുചിത്വ ശീലം ഉള്ളവരായിരിക്കണം. ദിവസവും രണ്ടു നേരം കുളിക്കുകയും പല്ല് തേക്കുകയും നഖം മുറിക്കുകയും ഇടക്കിടക്ക് കൈയും മുഖവും കഴുകുന്നതിനുമൊപ്പം വീടും പരിസരവും വൃത്തി ആയി സൂക്ഷിക്കണം. അതു പോലെ ചപ്പു ചവറുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവ വലിച്ചെറിയാതിരിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക ഇങ്ങനെ ഉള്ള കൊച്ചു കൊച്ചു കാര്യങ്ങൾ നമ്മുടെ നാടിനു വേണ്ടി നമുക്കും ചെയ്യാം. ശുചിത്വ കേരളം സുന്ദരകേരളം ഇതാകട്ടെ നമ്മുടെ മുദ്രവാക്യം.



രോഗ പ്രതിരോധം


ശുചിത്വ ശീലം പോലെ തന്നെ ഭക്ഷണകാര്യത്തിലും നമ്മൾ നന്നായി ശ്രദ്ധിക്കണം. പച്ചക്കറികളും പഴവർഗ്ഗങ്ങളും നന്നായി കഴിക്കണം. പോഷക മുള്ള ആഹാരം കഴിക്കണം ബേക്കറി പലഹാരങ്ങൾ ഒഴിവാക്കുക. പറ്റാവുന്ന പച്ചക്കറികൾ ഒക്കെ നമ്മുടെ വീട്ടിൽ തന്നെ നട്ടു വളർത്തണം. ഇവയൊക്കെ കൊണ്ട് രോഗ പ്രതിരോധ ശക്തി നമുക്ക് കിട്ടും


 

1C ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം