ജി.എൽ.പി.ബി.എസ്. കുരക്കണ്ണി/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതി നമ്മുടെ വിലപ്പെട്ട സ്വത്താണ്. അത് നമ്മൾ സംരക്ഷിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്. പരിസ്ഥിതി പല രീതിയിൽ മലിനമാകാറുണ്ട്. വായു മലിനീകരണം, ജല മലിനീകരണം തുടങ്ങിയവ നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നു. ഫാക്ട്റികളിൽ നിന്നും പുറം തള്ളുന്ന അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും നദികളിൽ നിക്ഷേപിക്കുന്നു അങ്ങനെ ജലം മലിനമാകുന്നു. ധാരാളം ജീവികൾ ഈ വെള്ളത്തെ ആശ്രയിച്ച് ആണ് ജീവിക്കുന്നത്. പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നതിലൂടെയും, പൊടിപടലങ്ങളിലുടെയും വായു മലിനീകരണം ഉണ്ടാകുന്നു. അതിനാൽ ഇത്തരം പ്രവർത്തികൾ ഒഴിവാക്കണം. മരങ്ങൾവെട്ടിനശിപ്പിക്കുന്നതു മണ്ണൊലിപ്പിനു കാരണമാകുന്നു. ഇത് നമ്മുടെ പരിസ്ഥിതിക്ക് അപകടമാണ് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ നാം ഓരോരുത്തരും ധാരാളം മരങ്ങൾ വെച്ച് പിടിപ്പിക്കണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ