ജി എൽ പി സ്കൂൾ ചൂരൽ/അക്ഷരവൃക്ഷം/ഒരുമിച്ചു പോരാടാം ഒറ്റക്കെട്ടായി
ഒരുമിച്ചു പോരാടാം ഒറ്റക്കെട്ടായി
പ്രിയപ്പെട്ടവരെ ലോകമെമ്പാടുമുള്ള ജനങ്ങൾ ഭയവിഹ്വലരാണ്.കാരണം കോവിഡ് 19 എന്ന മഹാമാരി.ചൈനയിൽ നിന്ന് തുടങ്ങി 100ൽ പരം രാജ്യങ്ങളെ അത് ബാധിച്ച് കൊണ്ടിരിക്കുകയാണ്.ഇന്ത്യ എന്ന നമ്മുടെ രാജ്യത്തേക്കും കേരളമെന്ന നമ്മുടെ സംസ്ഥാനത്തേക്കും അത് പടർന്ന് വളർന്നു കൊണ്ടിരിക്കുകയാണ് .വരും ദിവസങ്ങളിൽ നമ്മളെല്ലാവരും ജാഗ്രതയോടെ കരുതിയിരിക്കേണ്ടതുണ്ട് .അതിനായി സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന എല്ലാ നിർദേശങ്ങളും നമ്മൾ ഒറ്റക്കെട്ടായി നിന്ന് നിറവേറ്റാൻ ബാധ്യസ്ഥരാണ്.എത്രയോ തിരിക്കുള്ള സമൂഹം എല്ലാ തിരക്കുകളും മാറ്റി വച്ച് ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയോട് പൊരുതുകയാണ്. ചൈനയിലും അമേരിക്കയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെല്ലാം കാട്ടുതീ പോലെ പടർന്ന് പിടിച്ച ഈ മഹാമാരി. നമ്മുടെ കൊച്ചു കേരളത്തിൽ സർക്കാരിൻ്റെയും ജനങ്ങളുടേയും ആരോഗ്യ പ്രവർത്തകരുടേയും സഹായത്തോടു കൂടി ഒരു പരിധി വരെ ഇതിനെ ചെറുക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ ജനങ്ങളും ലോക് ഡൗണുമായി സഹകരിച്ചതു കൊണ്ടാണ് ഇത് സാധിച്ചത്.രണ്ട് നമ്മളെല്ലാരും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ആർഭാടങ്ങളും ആഘോഷങ്ങളും മാറ്റിവച്ച് പഴയ കാലത്തെ ഓർമിപ്പിക്കും വിധം തിരക്കുള്ള ജീവിതം മാറ്റിവച്ച് ജാഗ്രതയോടെ പോരാടിക്കൊണ്ടിരിക്കുകയാണ്.നമുക്ക് ഒരുമിച്ച് പോരാടാം, ഒറ്റക്കെട്ടായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ