എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
നമ്മൾ എല്ലാവരും ഇന്ന് വളരെ വിഷമത്തിലും പ്രയാസത്തിലുമാണ്. കാരണം രണ്ടു മൂന്നു മാസമായി കൊറോണ എന്ന മഹാമാരി നമ്മെ ഭയപ്പടുത്തികൊണ്ടിരിക്കുന്നു. ലക്ഷകണക്കിന് ജീവനുകളാണ് ഈ മാരി കവർന്നെടുത്ത്. ഇത് നമ്മുടെ നാടിനെ സംബന്ധിച്ചടുത്തോളം സമാനതകളില്ലാത്ത നഷ്ടങ്ങളാണ് വരുത്തിയത്. വിദ്യാഭ്യാസ മേഖലയിലുണ്ടായ നഷ്ടങ്ങൾ, ബിസിനസ്സ് മേഖലയിലുണ്ടായ നഷ്ടങ്ങൾ അതിലുപരി കൃഷിയിടങ്ങളിലുണ്ടായ നഷ്ടങ്ങളും നമ്മെ സാരമായി ബാധിച്ചു. ദിവസവേതനത്തിനുവേണ്ടി പണിയെടുത്തിരുന്നവരുടെ കാര്യവും വളരെയധികം വേദനാജനകമാണ്. ചുരുക്കി പറഞ്ഞാൽ ഒരു നേരത്തെ വിശപ്പ് മാറ്റാൻ ഭക്ഷണപ്പൊതിക്ക് വേണ്ടി കാത്തുനിൽക്കുന്ന അവസ്ഥയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. നാം ഇതിൽ നിന്നും ഉൾക്കൊള്ളേണ്ട പാഠം എന്തെന്നാൽ ഒരു വിപത്ത് വന്നാൽ അതിനെ എങ്ങനെ നേരിടണമെന്നും, ജാഗ്രതയോടുകൂടി അതിനെ എങ്ങനെ തടയണമെന്നും പഠിക്കാൻ സാധിച്ചു. ലോക്‌ഡൌൺ ഏർപ്പെടുത്തിയത് മുതൽ മാസ്ക് ധരിച്ചും കൈകൾ വൃത്തിയാക്കിയും വീട്ടിലിരുന്നും നമ്മൾ അതിനെ ചെറുത്തുനിന്നു ഈ അവസ്ഥയിൽ സാമൂഹ്യ അകലം പാലിക്കുക എന്നുള്ളത് തന്നെയാണ് പ്രധാന കാര്യം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ