ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/ആവാസവ്യവസ്ഥയുടെ അടിസ്ഥാനം

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyotinilayamhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആവാസവ്യവസ്ഥയുടെ അടിസ്ഥാനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആവാസവ്യവസ്ഥയുടെ അടിസ്ഥാനം

പ്രപഞ്ച ഉൽപത്തിമുതൽ പക്ഷിമൃഗാദികളുടെയും മനുഷ്യൻറെയും ജീവൻറെ നിലനിൽപ്പിന് ആധാരം പരിസ്ഥിതിയാണ്. ആവാസവ്യവസ്ഥയുടെ അടിസ്ഥാനം പരിസ്ഥിതിയാണ്. മനുഷ്യരായ നാം പരിസ്ഥിതിയെ സംരക്ഷിക്കാത്തതു മൂലം നിരവധി ഗുരുതര പ്രശ്നങ്ങളാണ് ഭൂമിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ജലം, വായു, മണ്ണ് എന്നിവ പ്രകൃതിയിലെ ആവാസവ്യവസ്ഥയുടെ വിവിധ ഘടകങ്ങളാണ്. പരിസ്ഥിതിയിൽ ഉണ്ടാവുന്ന ദോഷങ്ങൾ മാനവരാശിയെ മാത്രമല്ല പക്ഷിമൃഗാദികളെയും വൃക്ഷലതാദികളെയും ഒരുപോലെ ബാധിക്കുന്നവയാണ്. പരിസ്ഥിതിയെ സംരക്ഷിക്കാൻ ബാധ്യസ്ഥരായ മാനവരുടെ ദുഷ്പ്രവൃത്തികൾ നിമിത്തം നമുക്ക് മാത്രമല്ല സസ്യജാലങ്ങളും പക്ഷിമൃഗാദികൾക്കും നാശം സംഭവിക്കുന്നു. വനനശീകരണം മൂലം കാടിനെ ആശ്രയിച്ചു കഴിയുന്ന ജീവജാലങ്ങൾക്കും മറ്റും ഹാനി സംഭവിക്കുകയും കൂടാതെ മണ്ണൊലിപ്പ്, ഉരുൾപൊട്ടൽ മുതലായവ ഉണ്ടായി മനുഷ്യൻ ആവാസവ്യവസ്ഥ നശിക്കുകയും ചെയ്യുന്നു.

ജലം എന്നത് മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവളെയും നിലനിൽപ്പിന് അടിസ്ഥാനഘടകമാണ്. ആശുപത്രികളിൽ നിന്നും വ്യവസായ സ്ഥാപനങ്ങളിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങൾ നദികളിലൂടെ തടാകങ്ങളുടെയും ഒഴുക്കി വിടുന്നത് മൂലം ഭൂമിയിൽ ശുദ്ധജല ദൗർലഭ്യം ഉണ്ടാവുകയും, മാലിന്യം നിറഞ്ഞ കുടിവെള്ളം ഉപയോഗിക്കുന്നതിലൂടെ മനുഷ്യന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും തന്മൂലം മരണം സംഭവിക്കുകയും ചെയ്യുന്നു.

വാഹനങ്ങളിൽ നിന്നും പുറത്തുവരുന്ന വിഷ വാതകമായ കാർബൺ മോണോക്സൈഡ് ശ്വസിക്കുന്നത് മൂലം മനുഷ്യൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും കൂടാതെ ഇത് അന്തരീക്ഷത്തിലൂടെ ഓസോൺ പാളികളിൽ വിള്ളലുണ്ടാക്കി തന്മൂലം അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ഭൂമിയിലേക്ക് പതിക്കുകയും അത് മനുഷ്യനു മാത്രമല്ല സകല ജീവജാലങ്ങൾക്കും കൂടാതെ പ്രകൃതിക്കും ദോഷം ഉണ്ടാകുന്നു.

ഇപ്പോൾ മനുഷ്യൻ നേരിടുന്ന ഗുരുതരമായ പ്രശ്നം പ്ലാസ്റ്റിക്കിൻറെ ഉപയോഗമാണ്. ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ ഒരിക്കലും നശിക്കുകയില്ല. നശിക്കാതെ കെട്ടിക്കിടക്കുന്നത് മൂലം മണ്ണ്, വെള്ളം തുടങ്ങിയവ മലിനമാകുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെടുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യൻറെയും കർത്തവ്യമാണ്.

സ്നേഹ സുരേഷ്
9 A ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം