ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും ആരോഗ്യവും
വ്യക്തിശുചിത്വവും ആരോഗ്യവും
എല്ലാ മനുഷ്യരും നിർബന്ധമായും പാലിക്കേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വത്തിലൂടെ മാത്രമേ നമുക്ക് ആരോഗ്യം നിലനിർത്താനാകൂ. ശുചിത്വം പാലിച്ചാൽ എല്ലാ ജീവിതശൈലിരോഗങ്ങളും നമുക്ക് ഒഴിവാക്കാനാകും. എല്ലാ മനുഷ്യരും വ്യക്തിശുചിത്വവും സാമൂഹികശുചിത്വവും പാലിക്കേണ്ടതുണ്ട്. നമ്മുടെ നാട്ടിൽ പടർന്നുകൊണ്ടിരിക്കുന്ന എല്ലാ പകർച്ചവ്യാധികളുടെയും ജീവിതശൈലി രോഗങ്ങളുടെയും പ്രധാന കാരണം മനുഷ്യരുടെ ശുചിത്വമില്ലായ്മയാണ്. ഇന്ന് നമ്മൾ അനുഭവിക്കുന്ന പ്രധാന പകർച്ചവ്യാധിയായ കൊറോണയേയും വ്യക്തിശുചിത്വം കൊണ്ട് നമുക്ക് അകറ്റാനാകും. കൊറോണ വൈറസ് കൊറോണ വൈറസ് ഇന്ന് ലോകത്തെ മുഴുവൻ കാർന്നുതിന്നുകയാണ് . 1930കളിലാണ് കൊറോണ വൈറസുകൾ ആദ്യമായി കണ്ടെത്തിയതെന്ന് ശാസ്ത്രലോകം പറയുന്നു. മനുഷ്യകൊറോണ വൈറസുകൾ 1960കളിൽ കണ്ടെത്തി. ജലദോഷം ബാധിച്ച രോഗികളിൽ നിന്നാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് അത് ഹ്യൂമൻകൊറോണ വൈറസ് 229ഇ എന്നും ഹ്യൂമൻകൊറോണ വൈറസ് ഒസി 43എന്നും അറിയപ്പെട്ടു. 2003ൽ ചൈനയിൽ സാർസും 2012ൽ സൗദി അറേബ്യയിൽ മൃഗങ്ങളിൽ നിന്ന് മെർസും ലോകത്തിൽ നാശം വിതച്ചു. അന്ന് മനുഷ്യർ ഇതിനെ കാര്യമായി ഗൗനിച്ചില്ല. പിന്നീട് ചൈനയിലെ വുഹാനിൽ നവംബർ 2019ൽ പടർന്നുപിടിച്ച ന്യുമോണിയ പോലെയുള്ള അസുഖം ലോകം മുഴുവൻ നാശം വിതച്ചു. കൊറോണ വൈറസ് ഡിസീസ് അഥവാ കോവിഡ് 19 എന്ന പേരിൽ അറിയപ്പെട്ടു. ലാറ്റിൻ ഭാഷയിൽ കൊറോണ എന്ന പദത്തിനർഥം കിരീടം എന്നാണ്. കോവിഡ്19 വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലും പ്രായമുള്ളവരിലും പ്രതിരോധനശേഷി ഇല്ലാത്തവരിലുമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ആദ്യ മരണം ചൈനയിലെ വുഹാനിൽ 2020 ജനുവരി 11നാണ്. വ്യക്തി ശുചിത്വം പാലിക്കുക വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും, ജീവിതശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും.
ഇങ്ങനെ നമുക്ക് ചുറ്റും ഉള്ള വൈറസുകളെ പ്രതിരോധിക്കാം, അതിജീവിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ