ടി.എച്ച്.എസ്.തച്ചിങ്ങനാടം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thachinganadamhs (സംവാദം | സംഭാവനകൾ) (Nee)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

ആദ്യം വിശ്വസിച്ചില്ല.....
 പതിയെ വിശ്വാസം വന്നപ്പോൾ ചിരിക്കാനാണ് തോന്നിയത്. ആകാശത്തിനപ്പുറം റോക്കറ്റ് വിട്ട മനുഷ്യൻ എന്ന ഇരുകാലി കണ്ണിൽ പോലും കാണാത്ത ഒരിത്തിരി കുഞ്ഞൻ. രോഗാണുവിനെ മുന്നിൽ പേടിച്ചു കരഞ്ഞു അടച്ചുപൂട്ടി ഇരിക്കുവാ ആണെന്ന്....! രസം അതല്ല, അവനെ പേടിച്ച് പുറത്തിറങ്ങാൻ പേടിച്ച് വരെ എല്ലാം ഇപ്പോൾ സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്.....
 വേട്ടക്കാരന്റെ ഭയം ശരിക്കും ആസ്വദിക്കുകയാണ് അവർ......
 പ്രകൃതി വളരെ കാലങ്ങൾക്കുശേഷം അറിഞ്ഞു ഒന്നു ശ്വസിച്ചു.
 എത്ര യുഗങ്ങൾക്കു ശേഷമാണ് താൻ ഒന്ന് അറിഞ്ഞു ശ്വസിക്കുന്നതെന്ന് അവൾ അത്ഭുതപ്പെട്ടു.
 കണക്കു കൂട്ടി എടുക്കാൻ ശ്രമിച്ചപ്പോൾ പരാജയമായിരുന്നു ഫലം. എന്തായാലും അത് ഫാക്ടറികളും വാഹനങ്ങളും കണ്ടുപിടിക്കുന്നതിന് മുമ്പായിരുന്നു എന്നവർക്ക് ഉറപ്പായിരുന്നു.
 എന്തൊരു അഹങ്കാരമായിരുന്നു അവന്!
 വിവേചനബുദ്ധി കുറച്ചധികം കിട്ടിയ അതിൻറെ പേരിൽ എന്തൊക്കെ പരാക്രമങ്ങൾ ആണവർ കാണിച്ചു കൂട്ടിയത്.....
 അവന് കഴിയാത്തത് ഒന്നുമില്ലെന്ന് അവൻ കരുതി. അതിനുമുകളിൽ മനക്കോട്ട കെട്ടി അവൻ അടക്കിവാണു....... ഇന്നോ.....

 ഈയാം പാറ്റകളെ പോലെ മരിച്ചുവീഴുന്നവർ, തെരുവിൽ മരണം കളിയാടുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കുന്ന ഭരണാധികാരികൾ, മഹാമാരിക്കൊരു മരുന്ന് കണ്ടുപിടിക്കാൻ അഹോരാത്രം കഷ്ടപ്പെടുന്നവർ,
' അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ'..
 തിരക്കുകൾക്ക് പോലും തികയാത്ത സമയം തിരിച്ചറിവുകൾക്കായി ഉപയോഗിക്കാൻ തുടങ്ങിയവർ.....
 ചില വീഴ്ചകൾ നല്ലതാണ്,
 എത്ര ഉയർന്നാലും പേരിൽ നിന്നകലെ അല്ലെന്ന തിരിച്ചറിവിൽ സ്വന്തം വേരുകളിലേക്ക് ഉള്ള തിരിഞ്ഞുനോട്ട ങ്ങൾക്ക് അവ കാരണമാകുന്നുവെങ്കിൽ..
 ചിന്തിച്ചു കൂട്ടാൻ അവൾക്ക് താൽപര്യമുണ്ടായിരുന്നില്ല.
 സ്വച്ഛമായ വായു ശ്വസിച്ച്, സുന്ദരമായ കാഴ്ചകൾ കണ്ട്, ശുദ്ധമായ കാറ്റേറ്റ്. അപൂർവ്വമായി കൈവന്ന സുഖത്തെ അറിഞ്ഞു ആസ്വദിക്കുകയായിരുന്നു അവൾ......
    (Soorya T -- 10 E)
Melattur sub dist
Malappuram
 

HEALTH AND ENVIRONMENT

Health is a state of complete physical,mental,social well being and is not merely the absence of disease or illness .The backbone of general health is a healthy environment and environment is comprised of all the factors outside our body which includes air,water,soil etc... When we depend on nature for food and water it makes an impact on nature if it is within the limit nature will cooperate with us but when we start exploiting nature it will start to react which develops as lack of immunity and other health issues.As mentioned in Atharva Veda"It is prohibited to cut Vat Vriksha as God live in this tree and you get no disease where this tree is planted". We can understand the importance of trees and plants by ancient Indian's .Linking the existence of divinity in these trees prohibits it's indiscriminate cutting for self use.Modern scientific studies also support the ancient theory that peepul and banyan consume the maximum amount of carbon dioxide and release oxygen thereby balancing air quality.

We need safe, health and supportive environments for good health. We depend on the environment for energy and the materials needed to sustain life such as clean air, safe drinking water, nutritious food ,save places to live. Many aspects of the environment can affect our health . Let us go through some of them. Outdoor air pollution causes cardiovascular diseases, lung cancer and respiratory ailments. Good air quality is fundamental to our health and well being as we each breath about 14000 litres of air each day increasing facilities of modern life makes air poluted. The main sources are burning of wood and coal, motor vehicles industry etc...
Unsafe drinking water is yet another factor which cause health issues such as diarrhoea. Recreational water refers to rivers,lakes and coastal waters.This water gets contaminated by various factors such as human sewage, animal manure and industrial waste. People use recreational water for activities like swimming,surfing, underwater diving,saling,boating etc.. Contaminated recreational water can cause eye, ear,nose and throat infections. Staginated water is the breeding house of mosquitoes . As we all know mosquitoes are providers of dengue,malaria etc...
Ultraviolet light exposure can cause skin cancer, eye catract etc..and no doubt human activity is responding for the depletion of ozone layer and causing too much of UV rays coming to earth.
Certain hazardous substances such as lead, asbestos all human donated can cause various health hazards.

In short we are directly or indirectly responsible for all our health issues. So let us keep our surroundings pure and clean.This hygiene will keep you healthy physically and mentally.A clean environment is playhouse for healthy generation..

GOURI KRISHNAN
 9 B
Melattur sub dist
Malappuram

പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ

വായുവും വെള്ളവും വനവും വന്യ ജീവിയും സംരക്ഷിക്കാനുള്ള പദ്ധതികൾ ഏതുമാവട്ടെ., അവയെല്ലാം സത്യത്തിൽ മനുഷ്യനെ സംരക്ഷിക്കാനുള്ളതാണ് " -stewart u darlin ഒരു അൻപതു വർഷം മുമ്പ് നിലവിലുണ്ടായിരുന്ന ശുദ്ധജലസ്രോതസ്സുകളിൽ എത്ര ശതമാനം ഇന്ന് നിലവിലുണ്ട്? ബാക്കി വന്ന തടാകങ്ങളുടെയും പുഴകളുടെയും കിണറുകളുടെയും ഇന്നത്തെ സ്ഥിതി എന്ത്? ഹരിത മനോഹരമായ കുന്നുകളുടെയും വൃക്ഷങ്ങളുടെയും സാന്നിധ്യം ഇന്ന് വേണ്ടുവോളം ഉണ്ടോ? തുടങ്ങിയവയെല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി ഇന്ന് നമുക്ക് മുന്നിൽ അവശേഷിക്കുകയാണ്. നമ്മുക്ക് ജീവിക്കാനുള്ളതെല്ലാം നമ്മുടെ പരിസ്ഥിതിയിലുണ്ട്. അതുകൊണ്ട് പരിസ്ഥിതിക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിക്കൽ ഓരോ മനുഷ്യന്റെയും കടമയാണ്. എന്നാൽ ഈ ഉത്തരവാദിത്വത്തിൽ നിന്നു ഒളിച്ചോടാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. ഭാരതീയ ചിന്തകൾ പ്രപഞ്ചത്തെ ഒരു സമീകൃത ഘടനയായി കണ്ടു. ഭഗവത് ഗീതയിൽ ഇത് പ്രതിപാദിച്ചിട്ടുണ്ട്. ദേവന്മാരും മനുഷ്യരും ഒത്തൊരുമയോടെയും ഹിതകാരിയായും വർത്തിക്കുമ്പോളാണ് ശ്രേയസ്സുണ്ടാകുന്നത്. ഈ പരസ്പര്യമാണ് പരിസ്ഥിതി ബോധത്തിന്റെ അടിസ്ഥാനം പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമായ മാറ്റം മനുഷ്യന്റെ നിലനിൽപിനെ ദുരിതമയമാക്കുന്നു. ഭൂമിയുടെ നിലനിൽപിന് തന്നെ ഇത് ഭീഷണിയാണ്. ഭൂമി സൗരയൂഥത്തിലെ ഒരംഗമാണ്. സഹോദരഗ്രഹങ്ങളിൽ നിന്ന് ജൈവഘടന നിലനിൽക്കുന്ന ഗ്രഹം ഭൂമി മാത്രമാണ് എന്നാണ് അറിയപ്പെടുന്നത്. മനുഷ്യന് ചുറ്റും കാണപ്പെടുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്നു പറയുന്നത്. എല്ലാ വിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി ഇതൊരു ജൈവഘടനയാണ്. പരസ്പര ആശ്രയത്തിലൂടെ ആണ് ജീവിവർഗവും സസ്യ വർഗ്ഗവും നിലനിൽക്കുന്നത്. ഒന്നിനും ഒറ്റപ്പെട്ടു പുലരാനാവില്ല. ഇങ്ങനെ അന്യോന്യശ്രയത്തിലൂടെ പുലരുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. ഈ മാറ്റം ഒരു പ്രതിഭാസമായി തുടരുന്നു. ഈ മാറ്റത്തിൽ തുടർച്ച നഷ്ടപ്പെടുമ്പോൾ പരിസ്ഥിതി തകരാറിലായി എന്ന് നാം പറയുന്നു മനുഷ്യൻ കേവലം ഒരു ജീവിയാണ്. വിശേഷ ബുദ്ധിയുള്ള ഒരു ജീവി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത് . പ്രകൃതിയിലെ ചൂടും, തണുപ്പും, കാറ്റും ഏൽക്കാതെയും, അതുൾക്കൊള്ളാതെയും അവനു പുലരാനാവില്ല. എന്നാൽ മനുഷ്യന്റെ സുഖഭോഗങ്ങളോടുള്ള ആർത്തി അവനെ വിവേക രഹിതനാക്കുന്നു.നിലനിൽപിന് വേണ്ടി പ്രകൃതിയിൽ അശാത്രീയമായി ഇടപെടുന്നു.അണകെട്ടി വെള്ളം നിർത്തിയും അപ്പാർട്ടുമെന്റുകൾ ഉയർതിയും, വനം വെട്ടി നശിപ്പിക്കുകയും ചെയ്യുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. സുനാമി, മലയിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്നങ്ങളെല്ലാം മനുഷ്യന് നേരിടേണ്ടി വരുന്നു. നിരവധി മലിനീകരണങ്ങൾ പാരിസ്ഥിതിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നു. അന്തരീക്ഷ മലിനീകരണം, ശബ്ദമലിനീകരണം, ജലമലിനീകരണം തുടങ്ങിയവ അതിലുൾപ്പെടുന്നു. ജൈവഘടനയെ ദോഷകരമായി ബാധിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സാന്നിധ്യം ഇന്നേറെയാണ്പ്ലാസ്റ്റിക്കിനു ജലത്തിലെ ഓക്സിജന്റെ അളവ് കുറക്കാൻ കഴിയും. വ്യവസായശാലകളിൽ നിന്നുള്ള പുക അന്തരീക്ഷത്തെ മലിനമാക്കുന്നു മനുഷ്യൻ കൃഷിയുടെ അളവ് കുറച്ചു വിളകളുടെ അളവ് കൂട്ടുന്നതിനായി ധാരാളം കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്നു. പരിസ്ഥിതിക്ക് ഏൽക്കുന്ന വമ്പിച്ച ദോഷങ്ങളാണിവ. വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നൽകുന്നതോടൊപ്പം പരിസ്ഥിതി ശുചിത്വത്തിലും ശ്രദ്ധ പുലർതെണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ പകർച്ചവ്യാധികളുടെയും, രോഗങ്ങളുടെയും കുരുക്കിൽ കിടന്നു പിടയുന്ന ലോകത്തെ നമുക്ക് രക്ഷിക്കാനാവു... shahanasusman 10-B
Melattur sub dist
Malappuram

വ്യക്തിയും വ്യക്തി ശുചിത്വവും

ശുചിത്വത്തെ കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്. ശുചിത്വം പല തരത്തിലാണ്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം തുടങ്ങിയവ അതിൽ പെട്ടതാണ്.
വ്യക്തി ശുചിത്വത്തിനു വളരെയധികം പ്രാധാന്യം നമ്മുടെ ജീവിതത്തിലുണ്ട്. ഒരു മനുഷ്യനെ ആരോഗ്യവാനാക്കുന്നത് അവന്റെ ശുചിത്വ മനോഭാവം ആണ്. ഒരു മനുഷ്യന് എത്രത്തോളം ശുചിത്വമുണ്ടോ അതനുസരിച്ചായിരിക്കും അവന്റെ ആരോഗ്യവും പ്രതികരണ ശേഷിയും. ശുചിത്വത്തെ കുറിച്ച് പലർക്കും പല മാനദണ്ഡങ്ങളാണ്. കൈ കഴുകാൻ പറഞ്ഞാൽ കൈ നനച്ചു വരുന്നവരാണ് ഒരു കൂട്ടർ, സമയമെടുത്ത് തനിക്ക് തൃപ്തിയാവുന്നത് വരെ കഴുകുന്നവരാണ് മറ്റു കൂട്ടർ. ഓരോ മനുഷ്യനും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. ആരോഗ്യമുള്ള ഒരു മനുഷ്യന് മാത്രമേ പകർച്ച വ്യാധികളെയും രോഗങ്ങളെയും ചെറുത്തു നിൽക്കാൻ കഴിയൂ.. ശുചിത്വ കുറവിൽ നിന്നുമാണ് രോഗങ്ങൾ ഉടലെടുക്കുന്നത്.
കൈകൾ സോപ്പിട്ടു കഴുകുക, ദിവസവും കുളിക്കുക, വൃത്തിയുള്ള വസ്ത്രവും പാദരക്ഷയും ധരിക്കുക, നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക, വൃത്തിയുള്ള ഭക്ഷണം കഴിക്കുക തുടങ്ങിയവയെല്ലാം വ്യക്തി ശുചിത്വത്തിന്റ ഭാഗമാണ്. സ്വഭാവ മഹിമക്കും സൗന്ദര്യത്തിനുമെല്ലാം പുറമെ വ്യക്തി ശുചിത്വവും മനുഷ്യന് അത്യാവശ്യമാണ്. വ്യക്തി ശുചിത്വം നില നിർത്തുന്നതിലൂടെ വീണ്ടെടുക്കാം ആരോഗ്യപൂർണമായ ഒരു ശരീരവും ജീവിതവും.
റിൻഷിയ ഫാമിൻ 10C
Melattur sub dist
Malappuram

പരിസ്ഥിതിയും മനുഷ്യചിന്താഗതിയും

പരിസ്ഥിതി.... ദിനം പ്രതി നാം കേൾക്കുന്ന വിഷയങ്ങളിൽ ഒന്ന്. എന്താണ് പരിസ്ഥിതി?
പരിസ്ഥിതിയും പരിസ്ഥിതി സംരക്ഷണവും, പരിസ്ഥിതി നശീകരണവും എല്ലാം നാം കേട്ടിട്ടുള്ള ഒന്നാണല്ലോ. ഇന്നും നാം അതിനെ കുറിച്ചറിയുന്നുണ്ട്.അല്ലേ?
എന്നാൽ എപ്പോഴെങ്കിലും നമുക്ക് ചുറ്റും നാം കാണുകയും കേൾക്കുകയും ചെയ്യുന്ന ഈ പരിസ്ഥിതിയെ കുറിച്ചു ആഴത്തിൽ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എപ്പോഴെങ്കിലും അതിനെ കുറിച്ചു ഓർക്കാറുണ്ടോ? അതോ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ അന്ന് മാത്രം ഓർക്കപ്പെടേണ്ട ഒന്നാണോ അത്?
മനുഷ്യന് ആവശ്യമായ വിഭവങ്ങളെല്ലാം പ്രകൃതിയിൽ തന്നെ ഉണ്ട്. എന്നാൽ "മനുഷ്യന്റെ അത്യാർത്ഥിക്കായി ഒന്നും തന്നെ പ്രകൃതിയിലില്ല"എന്ന ഗാന്ധിജിയുടെ വാക്കുകൾ ശ്രദ്ധേയമാണ്. എത്ര അർത്ഥവത്തായ വരികൾ. ശരിയാണ് നമുക്ക് ആവശ്യത്തിനുള്ളതെല്ലാം പ്രകൃതിയിലുണ്ട്. എന്നാൽ ഒന്നിൽ ഒതുങ്ങാത്ത മനുഷ്യൻ അത്യാർത്തി മൂത്ത് പ്രകൃതിയെ നശിപ്പിക്കുകയാണ്. പരിസ്ഥിതി ദിനത്തിൽ "മരം ഒരു വരം ", "പ്രകൃതി ഭൂമിയുടെ വരദാനം "എന്നെല്ലാം ആർത്തു വിളിച്ചിരുന്ന നാം തന്നെയാണ് ഇന്ന് നമ്മുടെ അനാവശ്യങ്ങൾക്കും ആഡംബരജീവിതത്തിനും വേണ്ടി പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്നത്.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഊഷ്മള ബന്ധം ഇന്ന് തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു. പണ്ട് വാർത്തകളിൽ ഇടം പിടിച്ചിരുന്നത് പ്രകൃതി വർണനയും പ്രകൃതി ഭംഗിയുമാണെങ്കിൽ ഇന്ന് മനുഷ്യന്റെ ചെയ്തികൾ മൂലം പിടഞ്ഞു വീണ് ഒരിറ്റു ജീവനു വേണ്ടി പ്രതികരിക്കുന്ന പരിസ്ഥിതിയെ ആണ് കാണാൻ കഴിയുന്നത്. ആഗോളതാപനം, മലിനീകരണം, വരൾച്ച, വന നശീകരണം, പ്രകൃതി ക്ഷോഭം തുടങ്ങിയവയാണ് ഇന്ന് വാർത്തകളിൽ മുഖ്യ പ്രമേയങ്ങൾ. കൊണ്ടും കൊടുത്തും പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ആദിമ മനുഷ്യനിൽ നിന്നും ആധുനിക മനുഷ്യൻ തികച്ചും വ്യത്യസ്തനാണ്.
'ഇനി വരുന്നൊരു തലമുറക്കിവിടെ വാസം സാധ്യമോ 'എന്ന പാട്ടിന്റെ വരികൾക്ക് ഇന്ന് വളരെയധികം പ്രസക്തിയുണ്ട്. പ്രക്രതിയെ സ്നേഹിക്കുന്ന ഒരു മനസ്സ് ഇന്നത്തെ മനുഷ്യന് അത്യാവശ്യമാണ്. പ്രകൃതി നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുമ്പോൾ തിരിച്ചു നമുക്കും ഉണ്ട് നിരവധി ഉത്തരവാദിത്തങ്ങൾ. അതിലുണ്ട് ഇന്നത്തെ തലമുറക്ക് വരാനിരിക്കുന്ന പുതു തലമുറയോടുള്ള ഉത്തരവാദിത്തം. മാറേണ്ടത് പ്രകൃതിയല്ല മനുഷ്യന്റെ പ്രകൃതിയോടുള്ള മനോഭാവമാണ്. നാം ഇഞ്ചിഞ്ചായി നശിപ്പിക്കുമ്പോൾ നിശബ്ദമായി പ്രതികരിക്കാനേ പ്രകൃതിക്ക് കഴിയൂ. അവന്റെ പ്രതികാര ദാഹം അടക്കാൻ മനുഷ്യന് കഴിഞ്ഞെന്ന് വരില്ല.
                     റിൻസിയാഫാമിൻ 10 C
Melattur sub dist
Malappuram

കവിത

അമ്മയാം ഭൂമിക്കു കാവലാവാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മലയില്ല മരമില്ല കിളികളില്ല
മഴയില്ല പുഴയില്ല പൂക്കളില്ല മരുഭൂമിയാം മലനാട്ടിലിപ്പോൾ
മലകളാൽ പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്കു വേണ്ടി നാം കാത്തുവെച്ച
മണ്ണൊക്കെ വിറ്റു വിഷം കലർത്തി
വെള്ളം വിഷംപുക വായു വിഷം
കടലും വിഷമയമാക്കി നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്ത കാലം
അരുമയാം മക്കളെ കാത്തിരിപ്പൂ
നേരമില്ലൊട്ടുമേ നേരമില്ലാ
ജീവന്റെ നന്മയെ വീണ്ടെടുക്കാൻ
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ നമ്മളല്ലാതെ മറ്റാരുമില്ല
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല
ഷൈമ ഷെറിൻ 10 G
Melattur sub dist
Malappuram

ശുചിത്വം


വ്യക്തിശുചിത്വമാണ് ഇന്ന് എൻ്റെ രക്ഷ
  അതു മാത്രമാണിന്നീ നാടിൻ സുരക്ഷ
മാനവരാശി തൻ നല്ല നാളേക്കായ്
അകന്നു നിന്നിടാം നമുക്കിന്ന്
വെല്ലും വൈറസിനെ വില്ലു കൊണ്ട് ഓടിച്ചീടാൻ

          ഗായത്രി .സി .ആർ 10A
Melattur sub dist
Malappuram