എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Illamvayalar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


കരുതിയില്ലാരും ഇതുപോ ൽ വിപത്തൊന്നു വന്നുചേരും ഈ ലോകമാകെ.....
ഏഴാo കടൽ താണ്ടി എങ്ങുനിന്നോ വന്നവൻ ഹൃത്തടം ആശങ്കയാൽ നിറച്ചു
ഒന്നിൽ നിന്ന് നൂറായി പിന്നെ ആയിരമായി
പൊഴിഞ്ഞ ദിവസങ്ങളിലൊക്കെ പൊലിഞ്ഞുപോയ്‌ ജീവൻ ലക്ഷങ്ങളായി
അശ്രദ്ധയാൽ വന്നൊരാരോഗമിന്നു ലോകമാകെ കൈക്കുള്ളിലാക്കി
ആതുര ശുശ്രുഷാ മേഖലകളെല്ലാo
കൈക്കുള്ളിലാണെന്നുറപ്പിച്ചവർ പ്രാണനുവേണ്ടി നെട്ടോട്ടം ഓടിടുമ്പോൾ
ഇതിനുള്ളുപായം ഒന്നേയുള്ളൂ സാമൂഹ്യ സമ്പർക്കം മാറ്റി നാം ഏകനാകു
ഈശ്വരന്റെ പേരിൽ തമ്മിതല്ലിയവർക്കിപ്പോഴില്ലാ മതവികാരങ്ങൾ
ഉത്സവം വേണ്ട പെരുന്നാൾ വേണ്ട വേണ്ടതോ തൽ പ്രാണൻ ഒന്നും മാത്രം
  വണ്ടികളെല്ലാം തടങ്കലിലായപ്പോൾ പ്രകൃതിദേവി പരിശുദ്ധയായി
പണിയേതുമില്ലാതെ നിത്യവൃത്തിക്കായിക്കേഴുന്നു ലോകം കനിവു തേടി
വേനൽ അവധിക്കുകാത്തിരുന്ന പുതുതലമുറയും നിശബ്ദരായി
അതിജീവിക്കും നാം ഈ മഹാമാരിയെ പ്രാർത്ഥനയോടെ ഈ ലോകമാകെ.
 

വൈഷ്ണവി
8B എസ്.സി.യു.ജി.വി.എച്ച്.എസ്.എസ്.,പട്ടണക്കാട്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത