ജി.എച്ച്.എസ്സ്.ഇടക്കോലി./അക്ഷരവൃക്ഷം/ ഭൂമിയുടെ കണ്ണീർ
ഭൂമിയുടെ കണ്ണീർ
ജൂൺ 5, പരിസ്ഥിതിദിനമായി ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷണം മാനവകുലത്തിന്റ കടമയാണ്. പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും നാം സ്വത്തായി കരുതണം. മനുഷ്യരുടെ പ്രവൃത്തി മൂലമാണ് പ്രകൃതിയിൽ മാറ്റങ്ങൾ ഉത്ഭവിക്കുന്നത്. ജലമലിനീകരണം, വായൂമലിനീകരണം ഇവയെല്ലാം പ്രകൃതി നേരിടുന്ന വെല്ലുവിളികളാണ്.ഫാക്ടറിയിൽ നിന്ന് വരുന്ന പുകയും, പ്ലാസ്റ്റിക് മാലിന്യങ്ങളും പ്രകൃതിയുടെ മനോഹാരിതയെ തന്നെ തകർക്കുന്നു. "മലരണി കാടുകൾ തിങ്ങി വിങ്ങി മരതക കാന്തിയിൽ മുങ്ങി മുങ്ങി കരളും മിഴിയും കവർന്നു മിന്നി കറയറ്റൊരലസൽ ഗ്രാമഭംഗി ചങ്ങമ്പുഴയുടെ ഈ വരികൾ ഇന്നും ഓർമകളിൽ മാത്രം.
|