പുന്നാട് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ
കൊറോണ ഭീകരൻ
കൊറോണയുണ്ടുപോൽ കൊറോണയിപ്പോൾ കൊടും ഭീകരനാം അവനൊരു കൃമികീടം അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ അതിവേഗം പടരുന്നു കാട്ടുതീയായ് വിദ്യയിൽ കേമനാം മാനവരൊക്കെയും വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ വിരസത ഒട്ടുമേ പിടികൂടാതവൻ വിലസുന്നു ലോകത്തിൻ ഭീഷണിയായ്