വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ലോകം കണ്ടതിൽ വെച്ച് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരി ആയിരുന്നു കൊറോണ അഥവാ കോവിഡ് 19. ഈ വൈറസിന്റെ പ്രസരണം കാരണം എല്ലാ മനുഷ്യരിലും, ഒരു പേടി സ്വപ്നമായി മാറുകയും ചെയ്തു . ചൈനയിൽ ഒരു വ്യക്ക്തിയിൽ നിന്ന് പടർന്നു ഉണ്ടായ ഈ കുഞ്ഞു വൈറസ് ലോകം മുഴുവൻ നാശം വിതച്ചു എന്നതാണ് ഏറ്റവും വലിയ അൽഭുതം. വീട്ടിൽ നിന്നുപോലും പുറത്തിറങ്ങാനാവാത്ത അവസ്ഥ ഉണ്ടാവും എന്നത് മനുഷ്യൻറെ ചിന്തയിൽ പോലും ഇല്ലായിരുന്നു പക്ഷികളെയും മൃഗങ്ങളെയും കൂട്ടിലടച്ചു വളർത്തി രസിച്ച് ഇപ്പോൾ നമ്മൾ മനുഷ്യനാണ് വീടിനകത്ത് കഴിയുന്നത് . വ്യക്തിശുചിത്വം പോലും കൃത്യമായി പാലിക്കാതിരുന്ന നമ്മളിൽ പലരും വ്യക്തിശുചിത്വം പാലിക്കണം എന്ന പാഠം ഈ വൈറസ് പഠിപ്പിച്ചു തന്നു. ദേവാലയങ്ങളിൽ പോയാലേ മനുഷ്യൻറെ ആവശ്യങ്ങൾ നിറവേറ്റാൻ ആകു എന്ന ധാരണയും പാടേ മാറ്റിമറിച്ചു. മനുഷ്യനെ പേടിക്കാതെ ഉള്ള സഞ്ചാരസ്വാതന്ത്ര്യം പക്ഷികൾക്കും, മൃഗങ്ങൾക്കും ഇപ്പോൾ ലഭിച്ചു. വാഹനങ്ങളിലെയും ഫാക്ടറികളിലും കെട്ടിടങ്ങളിലും അമിതമായ പുക മൂലമുള്ള അന്തരീക്ഷമലിനീകരണവും ഒഴിവാക്കുന്നു. പുഴകളും നദികളും കുളങ്ങളും മാലിന്യമുക്ത മായി ഒഴുകുന്നു. അതിജീവനത്തിനുള്ള മനുഷ്യൻറെ തളരാത്ത ഇച്ഛാശക്തിയാണ് കൊവിഡ് 19 എതിരെയുള്ള ഉള്ള പ്രതിരോധ പ്രവർത്തനത്തിൽ. ഈ വൈറസിന് എതിരെയുള്ള വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങളും പ്രകടമാവുന്നത്. ലോകത്തിൽ വച്ച് കൊറോണ പൊരുതി തീർക്കുന്നതിൽ ഒന്നാം സ്ഥാനം കേരളത്തിനാണ് മറ്റ് വികസിത രാജ്യങ്ങൾ കേരളത്തെ മാതൃകയാക്കുന്നു. *STAY_HOME* *STAY_SAFE*
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ