ഗവ. വി.എച്ച് എസ്സ് അച്ചൻകോവിൽ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം കൊറോണയെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsudevan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം പാലിക്കാം കൊറോണയെ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം പാലിക്കാം കൊറോണയെ തടയാം


മനുഷ്യനെ തിന്നുന്ന വ്യാധി പൊടുന്നനെ പകർന്നൊരു വ്യാധി
ആ വൈറസി‍ൻ പേരാണ് കൊറോണ
ആ രോഗത്തിന് പേരാണ് കോവിഡ് 19
കൊറോണയാം മാരക വ്യാധി പിടിച്ചവരൊക്കെയും നിരീക്ഷണത്തിൽ
കൊറോണയം മാരക വ്യാധി പടരാതിരിക്കുവാൻ ലോകം ജാഗ്രതയിൽ
മനുഷ്യർ ഇല്ലാത്ത തെരുവുകളൊക്കെയും ചാവാലി നായ്ക്കൾ പിടിച്ചെടുത്തു
ഭയമല്ല ജാഗ്രത മാത്രം മതിയെന്ന്
നിത്യം സർക്കാർ പറഞ്ഞീടുന്നു.
അതിനായി നാം നിർബന്ധമായും
ഇത് ചെയ്ക മാത്രം മതി മനുഷ്യാ
തുമ്മൽ ചുമ എന്നിവയുള്ളവർ തൂവാല കൊണ്ട് മുഖം മറയ്ക്കൂ
ഇടയ്ക്കിടെ കൈകൾ കഴുകണം നമ്മൾ എപ്പോഴും മാസ്ക് ധരിച്ചിടേണം
സ്നേഹം മനസ്സിലാണെന്നു തെളിയിച്ചു സ്വയം അകലം പാലിച്ചിടുക നമ്മൾ

 

രേവതി ആർ. വി
9 A ഗവ. വി.എച്ച് എസ്സ് അച്ചൻകോവിൽ, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത