ഗവ എച്ച് എസ് എസ് , എസ് എൽ പുരം/അക്ഷരവൃക്ഷം/ശുദ്ധി കലശം

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34040 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുദ്ധി കലശം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുദ്ധി കലശം


മാംസ വില്പന വിപണന ശാലയിൽ
 മനം മറി ക്കുന്ന ഗന്ധ
 പ്രവാഹത്തിൽ നിന്ന് ഒഴുകുന്ന
നീർച്ചാലിലൂടെ പുഴുക്കളും
 ഈച്ചയോ കൃമി കീടങ്ങളോ
 വൃത്തി ഹീനമായ തട്ടകത്തിൽ
 നിന്ന് ഞാൻ ഉണർന്നു
പുതു രൂപം പൂണ്ടതും
നിങ്ങൾ തന്നെ നാമമേകിയതും
കയ്യോടെ കൈ പകർന്നു നൽകിയതും
ഒന്നിൽ നിന്നും ദശമായും ശതമായും
സഹസ്രമായും ഞാൻ
നിങ്ങളിൽ പെറ്റുപെരുകി
സംഹാര താണ്ടവമാടി തിമിർത്തു ഞാൻ
വിഭ്രാന്തി പൂണ്ടു ലോകവും
പൊടുന്നനെ ശുചിച്വത്തിൽ
പുതു കവചത്തിൽ ഏറി ഭുവനവും
ശുചിത്വത്തിൽ പ്രഭയാൽ
കണ്ണു ചിമ്മി എന്റെ താളം തെറ്റി
നില തെറ്റി അടി തെറ്റി വീണു പോകുകിൽ
ശുചിത്വത്തിൽ ചേലയുടുത്ത്‌
നിങ്ങളെൻ മേൽ ആധിപത്യം നേടി
മനുഷ്യ ശുചിത്വം വേരുകളോടി
വായു ജലാദി പ്രകൃതി ശുചിത്വത്തിൽ



 

ആൽവിയ ജോസ്
9 A ജി എസ് എം എം ഗവ എച്ച് എസ് എസ് , എസ് എൽ പുരം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത