സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അന്യോന്യം

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43031 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അന്യോന്യം | color= 4 }} <center> <poem> പേമാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അന്യോന്യം


പേമാരിയായി കോരിച്ചൊരിഞ്ഞൂ മഴ
നാടും നഗരവും ഊർദ്ധ്വശ്വാസം വലിച്ചു
തോരാതെ നിർത്താതെ നിന്ന് കനത്തപോൾ
പുനർജനി കാംക്ഷിച്ചു ഒന്നായി നാമെല്ലാം
തുള്ളി മുറിഞ്ഞറ്റ് അടങ്ങീടുവാൻ
പ്രാർഥനയുമായി നാം ഒത്തുകൂടി.

കണ്ണീരായ് കൈകൂപ്പി സങ്കടക്കടലായ്
കൈയ് മെയ് മറന്ന് നാം ഒന്നിച്ചു ചേർന്നല്ലോ
മതമില്ല ജാതിയില്ലെല്ലാം മറന്നവർ
അന്യോന്യം താങ്ങായി ഒന്നിച്ചു
ദുഃഖദുരിതങ്ങൾ താണ്ടി കടന്നു നാം
പ്രകൃതിയുടെ താണ്ഡവം ചെറുത്തു നോക്കി
പ്രകൃതിയെ വരുതിക്ക് നിർത്തീടാമെന്ന്
വ്യാമോഹമാണെന്ന് അന്ന് അറിഞ്ഞു.

അനുസരിപ്പിച്ചല്ല അനുനയിപ്പിച്ച്
പ്രകൃതിയെ കൂടെ നിർത്തേണ്ടതെന്ന്
പുതിയൊരു പാഠവുമായി മുന്നിലെത്തുമ്പോഴും
തോൽക്കാനൊരിക്കലും നമ്മളില്ല
പ്രകൃതിയുടെ വരുതിക്ക് നിന്നു നാം ഒന്നായി
നേരിടും നേരിട്ട മാനവർ നാം
മാനവനാണ് ഞാൻ ഇന്നിനിയെന്നും
മനുഷ്യത്വം ഒന്നതേ എൻെറ ജാതി.

പ്രകൃതിയൊരു വൈറസിൻ രാക്ഷസനായ്
വാളെടുത്തെത്തിയെന്നാകിലും
തോൽക്കില്ല ഞങ്ങൾ ഒരിക്കലും
തോറ്റചരിത്രമൊട്ടില്ലതാനും
ഞങ്ങൾ മലയാളികൾ ഞങ്ങൾ ഒറ്റക്കെട്ട്
ദൈവത്തിൻ നാട്ടിലെ ദൈവപുത്രൻ

പ്രവിശ് കൃഷ്ണൻ.ജെ.എസ്
7എ സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത