ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44021 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  പരിസ്ഥിതി ശുചിത്വം     <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 പരിസ്ഥിതി ശുചിത്വം    

ഓരോ ജീവിയും അല്ലെങ്കിൽ ഓരോ ചലനമുള്ള വസ്തുക്കളും അതിനു ചുറ്റുപാടുമുള്ള മറ്റുശാജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ഓരോ മണിക്കൂറും ജീവിക്കുന്നത്. ഓരോ പ്രദേശത്തും ജൈവവൈവിധ്യം ആവാസവ്യവസ്ഥയും ഭീഷണിയാകുന്ന ഘടകങ്ങളെപ്പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യ സമൂഹത്തിനു തന്നെ നിലനിൽപ്പുള്ളൂ. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. ഓരോ തലമുറകൾ ഉണർന്നു തുടങ്ങുമ്പോഴേക്കും അവർക്കു പരിസ്ഥിതിയുമായി ബന്ധം നഷ്ടമായി കൊണ്ടിരിക്കുകയാണ്. പരിസ്ഥിതിയെ മനസ്സിലാക്കാൻ ഒരു കര്ഷകന് മാത്രം പറഞ്ഞിട്ടുള്ളതല്ല. പരിസ്ഥിതിയെ മനസ്സിലാക്കാൻ മണ്ണിൽ കാലുകുത്തി മണ്ണിനെയും പ്രകൃതിയേയും സ്നേഹിക്കണം.

ഈ വാക്കുകളിലൂടെ പരിസ്ഥിതിയെ മാത്രമാണ് ചൂണ്ടി കാണിക്കുന്നത്. പരിസ്ഥിതി ശുചിത്വത്തിന്റെ പ്രധാന പ്രശ്നങ്ങൾ . പകർച്ചവ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നവയായതിനാൽ കൊത്തുതുകിന്റെ വൻതോതിലുള്ള വർദ്ധനവാണ് നിയന്ത്രണ വിധേയമായിരുന്നു പല തരം വൈറസുകളും നമ്മുടെ കൊച്ചു കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ കാരണം ആയതു. കൂടാതെ മലിനജലം കെട്ടികിടക്കുന്നതിലൂടെയും പരിസര ശുചിത്വം ഇല്ലായ്മയും വ്യക്‌തി ശുചിത്വക്കുറവും മറ്റു പല രോഗങ്ങൾക്കും കാരണം ആകുന്നത്. മഞ്ഞപിത്തം, എലിപ്പനി, ഡെങ്കിപ്പനി, മലമ്പനി പകർച്ച തുടങ്ങിയവ അപകടകാരികളായ രോഗങ്ങൾ ഇന്ന് നമ്മുടെ പ്രദേശത്തും പിടിപെടുന്നു എന്നത് ആശങ്ക ഉണർത്തുന്ന കാര്യമാണ്.

പരിസ്ഥിതി ശുചിത്വത്തിന്റെ ഭാഗമായി നാം ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാൻ ഉണ്ട്. അതിൽ വരുന്ന കുറച്ചു മുൻകരുതലുകൾ 1.വീടും പരിസരവും എന്നും വൃത്തിയാക്കുക 2.വെള്ളം കെട്ടി കിടക്കാൻ അനുവദിക്കരുത് 3.പ്ലാസ്റ്റിക്കുകൾ കത്തിക്കാതിരിക്കുക 4.പുതിയ തൈകൾ വച്ച് പിടിപ്പിക്കുക


സാന്ത്വന സി എസ്
11 VHSE ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം