ഇന്നലെ എന്നിൽ അടുത്തു നീ
കാണാത്ത കേൾക്കാത്ത സൃഷ്ടി നീ
ഭയമില്ലാത്ത എനിക്ക് ഭയം തോന്നി നിന്നിലൂടെ
തിരക്കിട്ട് പായുന്ന ഈ ലോകം നിലച്ചു നിൻ വരവോടെ
കൂട്ടമായ് നിന്ന ഞങ്ങളെ അകറ്റിമാറ്റി നിൻ ശക്തി
ലക്ഷങ്ങളാം മനുഷ്യരെ നിര്യാദരാക്കി നിൻ വരവ്
പകർന്നു നീ നിൻ അനശ്വരത
ശുദ്ധിയോടെ ഈ ലോകം മുന്നോട്ട്
നിൻ അന്ത്യം സുനിശ്ചിതം
പോരാടും നമ്മൾ അകന്നു കൊണ്ട്
നിൻ അന്ത്യം കാണുവാൻ