ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പരിസ്ഥിതി നമ്മുടെ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്


ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു ദിനം നാം ആചരിക്കുനന്ത്. ഒരു മരം വെട്ടിയാൽ പത്ത് തൈ നടണമെന്നാണല്ലോ. ജീവന്റെ നിലനിൽപിന് മരങ്ങൾ അത്രമാത്രം സഹായകമാണ്. ഭൂമിയെ പൊന്നുപോലെ കാത്ത് സൂക്ഷിക്കണം.പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും നമ്മിൽ നിന്ന് ഉണ്ടാകരുത്. പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പുത്തൻ തലമുറ ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഇന്ന് പല തരത്തിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്നതായി നമുക്ക് കാണാൻ സാധിക്കും.


പ്രകൃതിയുടെ മനാഹാരിത അതിന്റെ പച്ചപ്പിലാണ്. അത് നിലനിർത്താൻ നമുക്ക് സാധിക്കണം. ശുദ്ധമായ ജലവും വായുവും നമുക്ക് ലഭിക്കണമെങ്കിൽ പ്രകൃതിയെ നാം സംരക്ഷിക്കണം. പരിസിഥിതിയുടെ ഭാഗമായ മലകൾ, കുന്നുകൾ, മരങ്ങൾ, പുഴകൾ, വയലുകൾ, വനങ്ങൾ ഇവയെല്ലാം സംരക്ഷിക്കണം. നമ്മുടെ ജീവന്റെ നിലനിൽപിന് ഇവയെല്ലാം അനിവാര്യമാണെന്ന ബോധം എപ്പോഴും നമ്മുടെ മനസ്സിലുണ്ടാകണം.ദൈവം കനിഞ്ഞേകിയ പ്രകൃതി സൗന്ദര്യത്തെ നിലനിർത്താൻ നമുക്ക് കഴിയട്ടെ.


തയ്യാറാക്കിയത് - ഫാത്തിമ ഫഹ‍്മ അഞ്ച് എ