ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/ശുചിത്വം പരമപ്രധാനം
ശുചിത്വം പരമപ്രധാനം
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യം ഉള്ള ഒരു വിഷയം ആണ് ശുചിത്വം. ശുചിത്വം നമ്മുടെ ജീവിതത്തിൽ ഒരു ഭാഗമാക്കണം. ചെറുപ്പം മുതലേ കുട്ടികൾ ശുചിത്വത്തെ കുറിച്ച് ബോധവാന്മാർ ആയിരിക്കണം. നാം ദിവസവും രാവിലെ കുളിക്കുക, മുടി മുറിക്കുക, നഖം വെട്ടുക, അലക്കിയ വസ്ത്രങ്ങൾ ധരിക്കുക ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗം ആക്കുക. നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ എന്നിവ വലിച്ചെറിയാതിരിക്കുക. മലിനജലം കെട്ടി കിടക്കാതിരിക്കുവാൻ ശ്രെദ്ധിക്കുക. അനാവശ്യമായി പടർന്നു വരുന്ന കാടുകൾ വെട്ടിതെളിക്കുക. ഇങ്ങനെയൊക്കെ നമ്മൾ ശുചിത്വം ഉള്ളവർ ആയിത്തീരുക. രോഗപ്രതിരോധശേഷി ശരീരത്തെ രോഗങ്ങൾക്ക് അടിമപ്പെടാതെ പിടിച്ച് നിർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനു വേണ്ടി ശരീരത്തിന് പ്രതിരോധശേഷി കൂടുകയല്ലാതെ വേറെ മാർഗമില്ല. കൈ എപ്പോഴും വൃത്തിയായി വെക്കാനാണ് ശ്രദ്ധിക്കേണ്ടത്. നമ്മൾ അറിയാതെ തന്നെ നമ്മുടെ കൈകളിലൂടെ ശരീരത്തിലേയ്ക്ക് രോഗാണുക്കൾ എത്തുന്നു. ആവശ്യത്തിന് സോപ്പ് വെള്ളവും ഉപയോഗിച്ച് 15 മുതൽ 20 സെക്കന്റ് വരെ കൈകൾ വൃത്തിയായി കഴുകുക. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി ആരോഗ്യ പ്രദമായ ഭക്ഷണങ്ങൾ കഴിക്കുക. കോളിഫ്ലവർ, വെള്ളരി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ധാരാളം ആഹാരത്തിൽ ഉൾപ്പെടുത്തുക. അതുപോലെ തന്നെ തണ്ണിമത്തൻ, ആപ്പിൾ, മാതളം എന്നീ പഴവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ നമ്മുടെ പ്രേധിരോധശേഷി വർധിപ്പിക്കുന്നു. ശരീരത്തിന്റെ സുഗമമായ പ്രവർത്തങ്ങൾക്ക് ജലാംശം ഉള്ള ഭക്ഷണങ്ങൾ ആവശ്യം ആണ്. ധാരാളം വെള്ളം കുടിക്കുക. ഇങ്ങനെയൊക്കെ നമ്മുടെ പ്രേധിരോധശേഷി വർദ്ധിപ്പിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ