ശുചിത്വം - നാം അറിയേണ്ടത്
ആരോഗ്യ ശുചിത്വം
വ്യക്തി ശുചിത്വം , ഗൃഹശുചിത്വം, പരിസര ശുചിത്വം, എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യശുചിത്വത്തിലെ പോരായ്‍മകളാണ് 90% ആരോഗ്യപ്രശ്‍നങ്ങളുടെയും കാരണം. അതുകൊണ്ട് നാം ശുചിത്വം പാലിക്കണം.
വ്യക്തി ശുചിത്വം
നാം സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്. അവ കൃത്യമായി പാലിക്കപ്പെടേണ്ടതാണ്. അങ്ങിനെ ചെയ‍്താൽ പകർച്ചവ്യാധികളെ പോലെയുള്ള പല ആരോഗ്യപ്രശ്‍നങ്ങളെയും പരമാവധി ഒഴിവാക്കാൻ കഴിയും.
- ഭക്ഷണത്തിനു മുമ്പും ശേഷവും കൈകൾ വൃത്തിയാക്കുക.
- പൊതുജന-സ്ഥല സമ്പർക്കമുണ്ടായാൽ നിബന്ധമായും കൈകാലുകൾ വൃത്തിയായി കഴുകുക.
- പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.
- അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
- പകർച്ചവ്യാധി രോഗികളുമായി അകലം പാലിക്കുക.
- നഖം മുറിക്കുക.
- ഉറങ്ങുന്നതിന് മുമ്പും ഉണർന്നതിന് ശേഷവും വായയും പല്ലും വൃത്തിയാക്കുക.
- ദിവസവും രണ്ടുനേരം കുളിക്കുക.
- വൃത്തിയുളള വസ്‍ത്രം ധരിക്കുക.
- രാത്രി ഭക്ഷണം ഉറങ്ങുന്നതിന് 2 മണിക്കൂർ മുമ്പെങ്കിലും കഴിക്കുക.
- ദിനേനെ 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
- വ്യായാമവും വിശ്രമവും പതിവാക്കുക.
- ദിവസവും 7-8 മണിക്കൂറെങ്കിലും ഉറങ്ങുക.
- പുകവലി, മദ്യപാനം, ലഹരി വസ്‍തുക്കളുടെ ഉപയോഗം എന്നിവ ഒഴിവാക്കുക.
- ഫാസ്‍റ്റ് ഫുഡ് ഒഴിവാക്കുക.
- പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക.
ഗൃഹശുചിത്വം
നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അല്ലാത്തപക്ഷം കൊതുക്, എലി, പാറ്റ.. തുടങ്ങിയ കീടാണുക്കൾ പെരുകും. ഇതുമൂലം നമ്മൾ എലിപ്പനി, ഡെങ്കി, ചിക്കുൻ ഗുനിയ..തുടങ്ങിയ മാരക രോഗങ്ങൾക്കടിമയാകും. വീടും പരിസരവും വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
- വീടും പരിസരവും ദിനേനെ തൂത്തുവാരുക.
- വീട‍് അണുനാശിനികൾ ഉപയോഗിച്ച് തുടയ്‍ക്കുക.
- ആഹാരപദാർത്ഥങ്ങൾ നന്നായി മൂടിവെക്കുക.
- വളർത്തുപക്ഷികളേയും മൃഗങ്ങളേയും വീടിനകത്ത് പ്രവേശിപ്പിക്കാതിരിക്കുക.
- ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിയായി കഴുകിയ ശേഷം ഉപയോഗിക്കുക.
പരിസരശുചിത്വം
നമ്മുടെ പരിസരം വൃത്തിഹീനമാകുമ്പോൾ നാം നിരവധി പകർച്ചവ്യാധികൾക്കടിമയാകേണ്ടി വരുന്നു. പരിസരശുചിത്വത്തിലൂടെ നമ്മുടേയും വീട്ടുകാരുടേയും നാട്ടുകാരുടേയും ആരോഗ്യം സംരക്ഷിക്കാൻ നമുക്കാവും.
- ഉപയോഗശൂന്യമായ പാത്രങ്ങളും വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള വസ്‍തുക്കളും വീടിനു പുറത്തേക്ക് വലിച്ചെറിയാതിരിക്കുക.
- പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാതിരിക്കുക.
- ചെടികളും മരങ്ങളും നട്ടുവളർത്തുക.
- പുഴയിലും തോടിലുകളിലും മാലിന്യങ്ങൾ കളയാതിരിക്കുക.
- മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിക്കാതിരിക്കുക.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|