ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/അക്ഷരവൃക്ഷം/മുത്തശ്ശി പറയാൻ തുടങ്ങി

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മുത്തശ്ശി പറയാൻ തുടങ്ങി | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുത്തശ്ശി പറയാൻ തുടങ്ങി

മുത്തശ്ശി പറയാൻ തുടങ്ങി. കുട്ടികൾ കാതോർത്തു മുത്തശ്ശി പറഞ്ഞു " മക്കളെ പണ്ടേ നമ്മുടെ ഭൂമിയെ ഒട്ടായി നശിപ്പിക്കാൻ ഒരു ചെകുത്താൻ വന്നിരുന്നു അതും കൊറോണ എന്ന ഒരു വൈറസിന്റെ രൂപത്തിൽ. അത് ഒരുപാട് ജീവൻ കവർന്നെടുത്ത് ലോകം ഒട്ടാകെ നശിപ്പിക്കാൻ അത് ശ്രമിച്ചു എന്നാൽ നമ്മുടെ കൊച്ചു കേരളത്തെ കീഴ്പ്പെടുത്താൻ അതിന് ആയില്ല.അന്നത്തെ മന്ത്രിമാരും, ഉദ്ദ്യോഗസ്ഥരും, ജനങ്ങളും രാപ്പകലില്ലാതെ പോരാടി അതിനെതിരെ ചെറുത്തുനിന്നു. എവിടെയോ കിടക്കുന്ന ചൈനയിൽ നിന്നും ഉണ്ടായ ഒരു വൈറസിന്റെ പേരിലാണ് അന്ന് ലോകം മുഴുവൻ സ്തംഭിച്ചുനിന്നത് അത്രയും നാശം വിതച്ച ആ മഹാമാരി അന്ന് വേരോടെ പിഴുതെറിയാൻ സാധിച്ചതിനാലാണ് ഇന്ന് ഈ മുത്തശ്ശി നിങ്ങൾക്ക് ആ അതിജീവനത്തിന്റെ കഥ പറഞ്ഞു തരാൻ ബാക്കിയുണ്ടായത്. അങ്ങനെ അങ്ങനെ മുത്തശ്ശി കഥ പറഞ്ഞ് അവസാനിപ്പിച്ചു കുട്ടികളെല്ലാം എണീറ്റു അപ്പോൾ ചൈനയിൽ നിന്നും തന്നെ ഉണ്ടാക്കിയ ഒരു ഡേറ്റ് കാണിക്കുന്ന ഡിജിറ്റൽ ക്ലോക്കിൽ ഡേറ്റ് 18/8/2070

മൃദുല. സി. എം
9 ജി.ജി.എച്ച്_.എസ്.എസ്._ആലത്തൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ