ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/അക്ഷരവൃക്ഷം/ഒരു വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഒരു വിലാപം | color= 5 }} ''മെല്ലെ ഒന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു വിലാപം

മെല്ലെ ഒന്നു തലചായ്ച്ചതെയുള്ളു അപ്പോഴേക്കും വിളി വന്നു.ഡ്യൂട്ടി സമയം ആയത് അറിഞ്ഞതേയില്ല അല്ലെങ്കിലും ഈ സമയത്ത് 24 മണിക്കൂറും ഡ്യൂട്ടിയാണല്ലോ. മോളെ വിളിച്ചിട്ട് കുറച്ചുനേരമായി , ഞാനില്ലാതെ അവൾ ഉറങ്ങില്ലല്ലോ. എന്തു ചെയ്യാൻ പറ്റും ,ആഗ്രഹിച്ചു വാങ്ങിച്ച ജോലിയല്ലേ അങ്ങനെ വെറുതെ കളഞ്ഞിട്ടു പോകാൻ പറ്റില്ലല്ലോ. ഒരുപാട് രോഗികളുടേയും അവരുടെ പ്രിയപ്പെട്ടവരുടേയും പ്രാർത്ഥനയുണ്ടല്ലോ എൻറെ കൂടെ. അതാണ് ഏക ആശ്വാസം. ചിന്തിച്ചു നിന്നാൽ സമയം പോവുന്നതറിയേയില്ല. ചിന്തകൾക്ക് വിരാമമിട്ട്, രക്ഷാകവചം അണിഞ്ഞ് അവൾ പതുക്കെ എെസൊലേഷൻ വാർഡിലേക്ക് നീങ്ങി......


മാളവിക എസ്
9 ജി.ജി.എച്ച്_.എസ്.എസ്._ആലത്തൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ