ഗവൺമെന്റ് എച്ച്. എസ്. എസ്. കമലേശ്വരം/അക്ഷരവൃക്ഷം/ശുചിത്വം.

11:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43070 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം. <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം.

അപ്പു മിടുക്കനായ കുട്ടിയാണ് .അവൻ നന്നായി പഠിക്കും എഴുതും അതുകൊണ്ടുതന്നെ മറ്റു കുട്ടികൾക്ക് അവനോട് അസൂയ ആയിരുന്നു .ഒരിക്കൽ അപ്പുവിൻ്റെ ക്ലാസിലെ കുട്ടികൾ പ്രാർത്ഥനക്കായി പുറത്തു പോയി .ആ സമയം അപ്പു മാത്രം അതിൽ പങ്കെടുത്തില്ല .ആ വിവരം കുട്ടികൾ അവരുടെ ദേഷ്യക്കാരനായ അധ്യാപകനെ അറിയിച്ചു .ഇതറിഞ്ഞ അധ്യാപകൻ ദേഷ്യത്തോടെ ക്ലാസിൽ വന്ന് കാരണം തിരക്കി .അധ്യാപകൻ്റെ മുമ്പിൽ നിന്ന അപ്പു സാവകാശം പറഞ്ഞു.സർ ഞാൻ ഇന്ന് പ്രാർത്ഥനക്കായി വരാൻ തയ്യാറെടുക്കുമ്പോൾ ക്ലാസ് മുഴുവൻ വൃത്തികേടായി ചപ്പും ചവറുമായി കിടക്കുന്നു .അതു വൃത്തിയാക്കാൻ പോയതുകൊണ്ടാണ് ,പ്രാർത്ഥനയിൽ പങ്കെടുക്കാൻ കഴിയാതെ വന്നത് .ഞാൻ ചെയ്തത് തെറ്റാണെങ്കിൽ സർ തരുന്ന ഏതു ശിക്ഷയും സ്വീകരിക്കും .ഇതു കേട്ട അധ്യാപകൻ അഭിമാനത്തോടെ അപ്പുവിനെ ചേർത്തു പിടിച്ചു .

ഗുണപാഠം :- ശുചിത്വം കൊറോണയെ അകറ്റും

സദുദ്ദേശത്തോടെയു ള്ള പ്രവൃത്തികൾ പ്രശംസാർഹമാണ് .

Ananthu UK Nair
6B ജി.എച്ച്.എസ്.എസ് കമലേശ്വരം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ