ടി.എച്ച്.എസ്.തച്ചിങ്ങനാടം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ആദ്യം വിശ്വസിച്ചില്ല.....
 പതിയെ വിശ്വാസം വന്നപ്പോൾ ചിരിക്കാനാണ് തോന്നിയത്. ആകാശത്തിനപ്പുറം റോക്കറ്റ് വിട്ട മനുഷ്യൻ എന്ന ഇരുകാലി കണ്ണിൽ പോലും കാണാത്ത ഒരിത്തിരി കുഞ്ഞൻ. രോഗാണുവിനെ മുന്നിൽ പേടിച്ചു കരഞ്ഞു അടച്ചുപൂട്ടി ഇരിക്കുവാ ആണെന്ന്....! രസം അതല്ല, അവനെ പേടിച്ച് പുറത്തിറങ്ങാൻ പേടിച്ച് വരെ എല്ലാം ഇപ്പോൾ സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്.....
 വേട്ടക്കാരന്റെ ഭയം ശരിക്കും ആസ്വദിക്കുകയാണ് അവർ......
 പ്രകൃതി വളരെ കാലങ്ങൾക്കുശേഷം അറിഞ്ഞു ഒന്നു ശ്വസിച്ചു.
 എത്ര യുഗങ്ങൾക്കു ശേഷമാണ് താൻ ഒന്ന് അറിഞ്ഞു ശ്വസിക്കുന്നതെന്ന് അവൾ അത്ഭുതപ്പെട്ടു.
 കണക്കു കൂട്ടി എടുക്കാൻ ശ്രമിച്ചപ്പോൾ പരാജയമായിരുന്നു ഫലം. എന്തായാലും അത് ഫാക്ടറികളും വാഹനങ്ങളും കണ്ടുപിടിക്കുന്നതിന് മുമ്പായിരുന്നു എന്നവർക്ക് ഉറപ്പായിരുന്നു.
 എന്തൊരു അഹങ്കാരമായിരുന്നു അവന്!
 വിവേചനബുദ്ധി കുറച്ചധികം കിട്ടിയ അതിൻറെ പേരിൽ എന്തൊക്കെ പരാക്രമങ്ങൾ ആണവർ കാണിച്ചു കൂട്ടിയത്.....
 അവന് കഴിയാത്തത് ഒന്നുമില്ലെന്ന് അവൻ കരുതി. അതിനുമുകളിൽ മനക്കോട്ട കെട്ടി അവൻ അടക്കിവാണു....... ഇന്നോ.....

 ഈയാം പാറ്റകളെ പോലെ മരിച്ചുവീഴുന്നവർ, തെരുവിൽ മരണം കളിയാടുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കുന്ന ഭരണാധികാരികൾ, മഹാമാരിക്കൊരു മരുന്ന് കണ്ടുപിടിക്കാൻ അഹോരാത്രം കഷ്ടപ്പെടുന്നവർ,
' അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ'..
 തിരക്കുകൾക്ക് പോലും തികയാത്ത സമയം തിരിച്ചറിവുകൾക്കായി ഉപയോഗിക്കാൻ തുടങ്ങിയവർ.....
 ചില വീഴ്ചകൾ നല്ലതാണ്,
 എത്ര ഉയർന്നാലും പേരിൽ നിന്നകലെ അല്ലെന്ന തിരിച്ചറിവിൽ സ്വന്തം വേരുകളിലേക്ക് ഉള്ള തിരിഞ്ഞുനോട്ട ങ്ങൾക്ക് അവ കാരണമാകുന്നുവെങ്കിൽ..
 ചിന്തിച്ചു കൂട്ടാൻ അവൾക്ക് താൽപര്യമുണ്ടായിരുന്നില്ല.
 സ്വച്ഛമായ വായു ശ്വസിച്ച്, സുന്ദരമായ കാഴ്ചകൾ കണ്ട്, ശുദ്ധമായ കാറ്റേറ്റ്. അപൂർവ്വമായി കൈവന്ന സുഖത്തെ അറിഞ്ഞു ആസ്വദിക്കുകയായിരുന്നു അവൾ......