ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/ പോയി മറഞ്ഞെങ്ങോ ...

11:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42056dbhsvpm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോയി മറഞ്ഞെങ്ങോ ... | color= 4 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോയി മറഞ്ഞെങ്ങോ ...
<poem>
   മാനത്ത് വിരിഞ്ഞ മാരിവില്ലും 
   പീലി വിടർത്തി ആടിയ മൈലുകളും...

  മണ്ണിലലിഞ്ഞ് സുഗന്ധമായി മാറിയ മഴത്തുള്ളികളും 

     ഓളമിട്ടുണരുന്ന കാട്ടുപുഴകളും
     ആടിക്കളിക്കുന്ന മരച്ചില്ലകളും  
     പോയിമറഞ്ഞങ്ങോ ..... പോയി മറഞ്ഞു 
     ഭൂതകാലത്തിന്റെ ഓർമ്മയായി മാറിയ 
     അമ്മയായ വിശ്വപ്രകൃതി 
     അങ്ങുമിങ്ങും ഉയരുന്ന  കെട്ടിടങ്ങൾ 

  വെട്ടി നശിപ്പിക്കുന്ന വൻമരങ്ങൾ

     മൂടി  നികത്തുന്ന വയലും പുഴകളും
     മാഞ്ഞുപോകുന്ന പ്രകൃതി സൗന്ദര്യവും,
     എന്തിനീ മനുഷ്യർ... 
     നാമാവശേഷം ആക്കുന്നു  
    തൻ ജീവശ്വാസമായ  പ്രകൃതിയെ ...
<poem>
അഭിനവ് വി ബി
7 B ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത