അഴീക്കോട് നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/മരം ഒരു വരം
മരം ഒരു വരം
"കൊച്ചു കരങ്ങൾ മരം നട്ടാൽ പച്ച പുതയ്ക്കും മലയാളം".എത്ര അർത്ഥവത്തായ ചൊല്ല്.കേരളത്തിലെ എല്ലാ വിദ്യാലയത്തിലേയും കുട്ടികൾ ചേർന്ന് നമ്മുടെ മലയാള നാടിനെ, ദൈവത്തിൻ്റെ സ്വന്തം നാടിനെ പച്ചപ്പട്ടണിയിക്കാം. മരങ്ങൾ എന്തെല്ലാം സേവനങ്ങൾ ചെയ്യുന്നു. ആലോചിച്ചിട്ടുണ്ടോ? ഒരു തരത്തിൽ പറഞ്ഞാൽ യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ സേവനം ചെയ്യുന്നവരല്ലേ മരങ്ങൾ. പ്രകൃതിയെ സുന്ദരിയാക്കുന്ന വരമാണ് മരങ്ങൾ. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ആഹാര നിർമ്മാണത്തിന് ആഗിരണം ചെയ്ത് പ്രാണവായുവായ ഓക്സിജനെ വിട്ടുതരുന്നത് മരങ്ങളല്ലേ .ഭൂമിയിൽ ജീവൻ നിലനിൽക്കുന്നത് മരങ്ങൾ ഉള്ളത് കൊണ്ടാണ്. പരിസ്ഥിതി സന്തുലനം സാധ്യമാക്കുന്നതും ഈ തരുനിരകൾ തന്നെയാണ്.മഴയ്ക്ക് പ്രേരണയേകുന്നതും മരങ്ങൾ തന്നെ. ശബ്ദമലിനീകരണം തടയുന്നതിനും അന്തരീക്ഷത്തിലെ പൊടിശല്യം കുറയ്ക്കുന്നതിനും മരങ്ങളുടെ സേവനം എത്ര വലുതാണ്. രോഗാണുനശീകരണത്തിനും ഭൂഗർഭ ജലസംരക്ഷണത്തിനും മരങ്ങൾ മുഖ്യ പങ്കുവഹിക്കുന്നു .കൂട്ടുകാർ മണ്ണാണ് ജീവൻ, മണ്ണിലാണ് ജീവൻ " എന്ന ചൊല്ല് കേട്ടിട്ടില്ലേ? മണ്ണ് മരിച്ചാൽ മനുഷ്യനും മരിച്ചു എന്നതാണ് സത്യം .മരങ്ങളുടെ വേരുകൾ മണ്ണിനെ ചേർത്തുനിർത്തി മണ്ണൊലിപ്പ് തടയുന്നു. ജലസംരക്ഷണത്തിനൊപ്പം മരങ്ങൾ മണ്ണിനേയും സംരക്ഷിക്കുന്നു. എല്ലാറ്റിനുമുപരിയായി മരങ്ങൾ ആഹാരവും വിറകും ഔഷധവും തരുന്നു. പക്ഷികൾക്ക് പാർപ്പിടമൊരുക്കുന്നതും മരങ്ങൾ തന്നെ. പ്രകൃതിയുടെ വരദാനമായ മരങ്ങൾ എല്ലാവർക്കും തണലേകിസാന്ത്വനമരുളുന്നു. ഇന്ന് ഭൂമി ചുട്ടുപൊള്ളുന്ന അവസ്ഥയിലാണുള്ളത്.ആഗോള താപനം എന്ന ഈ പ്രതിഭാസം ഭൂമിയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാഴ്ത്തിയേക്കും. ആഗോള താപനത്തിനും ഒരു മറുപടി മാത്രമേ ഉള്ളൂ. മരങ്ങൾ.... മരങ്ങൾ.... മരങ്ങൾ വച്ചുപിടിപ്പിക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ