വൈറസാണ് വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരേ
വരാതെ നോക്കണം കൂട്ടുകാരേ
സോപ്പിട്ടു കൈകൾ കഴുകീടേണം
നല്ല കുട്ടിയായി കുളിച്ചീടേണം
കൊറോണ വരാതെ നോക്കീടേണം
ആരോഗ്യം നാം കാത്തീടേണം
ഡോക്ടറും സർക്കാരും പറയുന്ന കാര്യങ്ങൾ
നിത്യവും നാം പാലിച്ചിടേണം
മാളുകൾ പാർക്കുകൾ ഒഴിവാക്കീടണം
വീട്ടിൽ തന്നെ ഇരുന്നീടേണം
വീട്ടിലിരുന്ന് പഠിക്കാം
വീട്ടിലിരുന്ന് പഠിക്കാം
കൊച്ചു ടീവിയും കാണാം
രോഗം വരാതെ നോക്കീടാം