എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/വായനകുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
10:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വായനകുറിപ്പ് | color= 4 }} ഞാൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വായനകുറിപ്പ്

ഞാൻ പുനത്തിൽ കുഞ്ഞബ്ദുളയുടെ "അമ്മയെ കാണാൻ "എന്ന പുസ്തകം വായിച്ചു എനിക്ക് ആ കഥയും കഥയുടെ ആശയവും ഇഷ്ടപ്പെട്ടു.ആ കഥയിലെ കഥാപാത്രമായ കുട്ടി സ്വർഗ്ഗത്തിൽ ദൈവത്തിന്റെ സന്നിഥിയിലെത്തി ദൈവത്തിനോട് അമ്മയെ കാണണമെന്ന് ആവിശ്യപ്പെടുന്നു.പക്ഷെ സ്വർഗ്ഗത്തിൽ കുറേ അധികം ആളുകൾ ഉള്ളതിനാൽ ദൈവത്തിന് അവന്റെ അമ്മയെ കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. സ്വർഗ്ഗത്തിലെ കാഴ്ചകൾ കുട്ടിയെ അമ്പരപ്പിക്കുന്നു .ഈ കഥയിൽ ആദ്യം മുതൽ അവസാനം വരെ കൂടുതലും ദൈവവും കുട്ടിയും തമ്മിലുള്ള അവന്റെ അമ്മയെ കുറിച്ചുള്ള സംഭാഷണമാണ്. താനാണ് മരിച്ചതെന്നറിയാതെ അമ്മയാണ് മരിച്ചത് എന്ന ചിന്തയിൽ സ്വർഗ്ഗത്തിലെത്തി. സ്വർണ്ണ മാന‌ുകളേയും ,സ്വർഗ്ഗ സുന്ദരിമാരേയും, പാമ്പ് മാഷിനേയും കാണുന്നതും അവർ തമ്മിലുള്ള സംഭാഷണവും എന്നെ വളരെ ആകർഷിച്ചു. കഥാപത്രമായ കുട്ടിയുടെ അമ്മയുടെ കഥ അവൻ പല സന്ദർഭങ്ങളിലായി ദൈവത്തിനോട് പറയുന്നുണ്ട് അത് അവന് അമ്മയോടുള്ള സ്നേഹം വ്യക്തമാക്കുന്നു. അച്ചനും അമ്മയും വേറേ വിവാഹ ജീവിതം തിരെഞ്ഞെടുത്തപ്പോൾ ഒറ്റപ്പെട്ടു പോയ താൻ പനി ബാധിച്ച് മരിച്ചതാണെന്ന് ദൈവത്തിൽ നിന്നും കുട്ടി മനസ്സിലാക്കുന്നു. ഈ കഥയിൽ അധ്യാപകരെ പറ്റിയുള്ള മോശമായ പരാമർശത്തിനോട് ഞാൻ യോജിക്കുന്നില്ല. കാരണം എന്റെ അധ്യാപകരെല്ലാം വളരെ സ്നേഹമുള്ളവരും സൗമ്യ ശീലമുള്ളവരും സംശയങ്ങൾക്ക് ഉത്തരം നൽകുന്ന വരുമാണ്.ഈ കഥയിൽ നിന്ന് എത്രത്തോളം ഒരു കുട്ടിക്ക് അമ്മയോട് സ്നേഹം ഉണ്ടാകുമെന്നും അവ തമ്മിലുള്ള അകൽച്ച എത്രത്തോളം വേദന ഉണ്ടാക്കുമെന്നും എനിക്ക് മനസ്സിലായി.അച്ഛനും അമ്മയും തമ്മിലുള്ള നല്ല ബന്ധം കുട്ടികളെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്നും നമുക്ക് മനസ്സിലാക്കാം



സയാൻ. എസ്
5 B എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം