എൻ എം എൽ പി എസ് കൂളിമുട്ടം/അക്ഷരവൃക്ഷം/കൊറോണകാലത്തെ എൻെറ സന്തോഷങ്ങളും സങ്കടങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണകാലത്തെ എൻെറ സന്തോഷങ്ങളും സങ്കടങ്ങളും

കൂട്ടുകാരെ, രണ്ടു ദിവസമായി സ്കൂളിൽ പോയിട്ട്: പനിയായിരുന്നു.മോളുടെ പനി മാറിയല്ലോ, നാളെ മുതൽ സ്കൂളിൽ പോകാം." ‌‍ഞാനും നാളെ പോകും ട്ടോ." അമ്മാമ്മ പറഞ്ഞു. ഉത്സവത്തിനു വന്നതാണ് അമ്മാമ്മ. എൻെറ പനി കാരണം അമ്മാമ്മയ്ക് പോകാൻ കഴിഞ്ഞില്ല.രണ്ടു ദിവസം കഴി‍ഞ്ഞാൽ സ്കൂൾ വാർഷികം ആണ്.എൻെറ ഡാൻസ് ഉണ്ട്. അതിൽ പങ്കെടുക്കാൻ കഴിയുമല്ലോ എന്നോർത്ത് സന്തോഷമായി.പനി കുറഞ്ഞതല്ലേ ചേട്ടച്ചൻെറ വിട്ടിൽ പോകാം .റോഡിനപ്പുറത്താണ് ചേട്ടച്ചൻെറ വീട്. അമ്മാമ്മേ ഞാൻ അപ്പുറത്തേക്ക് പോയ്ക്കോട്ടെ?ഹെവൂനെ കണ്ടിട്ടു വരാം. വേണ്ട മോളേ, ചേട്ടൻ വന്നതിനാൽ അവർ നിരീക്ഷണത്തിലാണ്. ഇനി പതിനഞ്ചു ദിവസം കഴിഞ്ഞേ അങ്ങോട്ടു പോകാൻ പറ്റൂ അവർക്ക്പുറത്തിറങ്ങാനും പറ്റില്ല. ഇനി എന്തു ചെയ്യും? കളിക്കാനും ആരുമില്ല,.അപ്പോഴാണ് അമ്മാമ്മപറഞ്ഞത് ഞാനും പതിനഞ്ചു ദിവസം കഴിഞ്ഞേ പോകൂ,.ഹായ്,കളിക്കാനും കഥ പറഞ്ഞു തരാനും അമ്മാമ്മയുണ്ടാകും എനിക്ക്സന്തോഷമായി.

ഉച്ചയ്ക്ക് ടി.വി. വച്ചപ്പോഴാണ് അറിഞ്ഞത് കോവിഡ് കാരണം ഇനി വിദ്യാലയങ്ങൾക്ക് അവധിയാണ്.പരീക്ഷകളെല്ലാം മാറ്റി, സ്കൂൾ വാർഷികവുമില്ല. അങ്ങനെ കൂട്ടുകാരോട് യാത്ര പറയാൻ കഴിയാതെ എൻെറ അവധിക്കാലം തുടങ്ങി.ടി വി കണ്ടപ്പോഴാണ് കോവിഡ് എത്ര ഭീകരനാണെന്ന് മനസ്സിലായത്.>

രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം ശുചിത്വമാണത്രേ. എന്തെങ്കിലും എടുത്താൽ കൈ കഴുകാൻ അമ്മാമ്മ ഓർമിപ്പിച്ചു കൊണ്ടിരുന്നു.മുറ്റത്തേക്കിറങ്ങണമെങ്കിൽ തൂവാല കെട്ടണം.>

ചേട്ടൻ ഹോസ്റ്റലിൽ നിന്നും എത്തി. റോഡിൽ ആരുമില്ല,സൈക്കിൾ ചവിട്ടി പഠിക്കാൻ നല്ല അവസരം. ചേട്ടൻെറ സഹായത്തോടെ ബാലൻസ് വീലില്ലാതെ സൈക്കിൾ ചവിട്ടാൻ പഠിച്ചു.