ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42056dbhsvpm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color= 5 }} <p>പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതിയിലെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടതാണ്. ഈ പരസ്പര ബന്ധത്തെപ്പറ്റിയുള്ള അറിവ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ജാഗരൂകരാകാൻ നമ്മെ സഹായിക്കുന്നു. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപിന് ആവശ്യമായ വിഭവങ്ങൾ നൽകി വരുന്നത് നമ്മുടെ പ്രകൃതിയാണ്. ആ പ്രകൃതിയെ ഒരിക്കലും നശിപ്പിക്കരുത്. ആദ്യകാലങ്ങളിൽ പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ഒരു ജീവിതമാണ് മനുഷ്യർ നയിച്ചിരുന്നത്. എന്നാൽ കാലം കഴിയുംതോറും പ്രകൃതിയുമായുള്ള മനുഷ്യൻ്റെ അടുപ്പം കുറഞ്ഞു വരികയാണ്. നമുക്ക് വേണ്ടിയാണ് നമ്മുടെ പൂർവികർ പ്രകൃതിയെ ഇത്രയേറെ കരുതലോടെ സൂക്ഷിച്ചു വച്ചിരുന്നത്. എന്നാൽ നാമത് ചെയ്യുന്നില്ല. ഇങ്ങനെ പോവുകയാണങ്കിൽ പരിസ്ഥിതിയുടെ തകർച്ചയ്ക്ക് അത് കാരണമാകും. നാമാണ് പ്രകൃതിയെ സംരക്ഷിക്കേണ്ടത്. അത് നമ്മുടെ ഉത്തരവാദിത്വമാണ്.

കാശിനാഥ്. എസ്.ആർ
5 B ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം