ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
10:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) (*[[{{PAGENAME}}/ചതിയനു പറ്റിയ വിപത്ത്||ചതിയനു പറ്റിയ വിപത്ത്|]])
*|ചതിയനു പറ്റിയ വിപത്ത്| 

ചതിയനു പറ്റിയ വിപത്ത്

ഒരു ചെറിയ ഗ്രാമം .പുഴകളാലും നദികളാലും മരങ്ങളാലും സമൃദമായ ഗ്രാമം . മലമുകളിൽ നിന്ന് ഒരു ചെറിയ അരുവി അവിടെ ഒഴുകുന്നുണ്ടായിരുന്നു. അത് എല്ലാവരുടെയും കണ്ണ് ചിമ്മിപ്പിക്കുന്നതായിരുന്നു. എല്ലാവർക്കും അത് ഉപയോഗപ്രതമായിരുന്നു. ആ ഗ്രാമം അവരുടെ സ്വർഗ്ഗമായിരുന്നു.

ഗ്രാമപ്രദേശത്തെ വരെ വികസനത്തിലേയ്ക്ക് നയിക്കുന്ന കാലഘട്ടമാണിത് . വികസനത്തിലേക്ക് നയിക്കുന്ന കാലഘട്ടമാണിത്. വികസനത്തിലേക്ക് വീഴുന്ന പല ഗ്രാമീണ ജനങ്ങളെയും നാം കണ്ടുട്ടുണ്ട് . എന്നാൽ ഈ ഗ്രാമത്തിലെ ജനങ്ങൾ വികസനത്തിനെതിരായിരുന്നു . ആ ഗ്രാമത്തിൽ എന്തു വികസനം വന്നാലും അവിടുത്തെ ജനങ്ങൾ അത് നിഷേധിച്ചിരുന്നു. എല്ലായിടത്തുമുള്ളതു പോലെ തന്നെ ഇവിടെയുമുണ്ട് ഒരു ചതിയാൻ . ആ ഗ്രാമത്തിലെ ജനങ്ങൾ ആ ചതിയന്റെ കെണിയിൽ അകപ്പെട്ടു.വികസനത്തിനെതിരായിരുന്നെങ്കിലും അവിടുത്തെ ജനങ്ങൾക്ക് ഒരാശുപത്രി ആവശ്യമാണ് കാരണം,ഒരു രോഗം വന്നാൽ തന്നെ കിലോമീറ്ററുകൾ താണ്ടി വേണം അവർക്ക് ആശുപത്രിയിൽ എത്തിച്ചേരാൻ . അവിടെ എത്തുമ്പോൾ തന്നെ രോഗിയുടെ ജീവൻ നഷ്ട്ടപ്പെട്ടേക്കാം . അവിടെ ഒരു ആശുപത്രിവരാൻ എല്ലാവരും ആഗ്രഹിച്ചിരുന്നു. ആശുപത്രി പണിയാം എന്നു കള്ളവും പറഞ്ഞ് ആ ചതിയൻ ഗ്രാമത്തിലെ ജനങ്ങളെ മാറ്റി പാർപ്പിച്ചു. ഈ ഗ്രാമത്തിലും ഒരു തലവനുണ്ടായിരുന്നു . ചതിയന്റെ വാക്കുകേട്ട് അദ്ദേഹവും മാറിത്താമസിച്ചു.

വർഷങ്ങൾക്കു ശേഷം ഗ്രാമത്തലവൻ അവിടെ സന്ദർശിക്കാൻ തീരുമാനിച്ചു.അദ്ദേഹം അവിടെ വന്നപ്പോൾ കണ്ടകാഴ്ച്ച അതി ഭീകരമായിരുന്നു .ആശുപത്രി പോയിട്ട് വൈദ്യശാല പോലും അവിടെ ഉണ്ടായിരുന്നില്ല.അതിനു പകരം അദ്ദേഹം കണ്ടത് ആകാശം മുട്ടെ പടുതുയർത്തിയ ഫാക്ടറി . തെളിനീർ ജലം ഒഴുകിയ അരുവിയിലെ ജലം ഇപ്പോൾ മലിനജലമായി ഒഴുകുന്നു.ആ ഫാക്ടറിയിൽ നിന്നു വന്ന പുക ശ്വസിച്ച് ചതിയന്റെ മകന് ശ്വാസ്സ തടസ്സം വന്നു ചേർന്നു.ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ തന്നെ അയാളുുടെ മകൻ മരണപ്പെട്ടു.അയാൾ തന്റെ തെറ്റു മനസ്സിലാക്കി . തലവൻ അയാളുടെ അരികിൽ ചെന്നു പറ‍ഞ്ഞു .നീ ചെയ്ത തെറ്റിന്റ ഫലം നിന്റെ മകൻ അനുഭവിച്ചു . ഈ ഫാക്ടറിയുടെ സ്ഥാനത്ത് നീ ഒരു ആശുപത്രി പണിഞ്ഞിരുന്നെങ്കിൽ നിന്റെ മകൻ മരിക്കില്ലായിരുന്നു.

ഗുണപാഠം

നമ്മൾ എന്തുചെയ്താലും എല്ലാവരോടുെ കൂടി ഒരു വട്ടം ആലോചിക്കണം .കാരണം,എടത്തുചാട്ടത്തിൽ വലിയ പ്രതിസന്ധി നേരിടേണ്ടി വരും

ദേവനന്ദ എം നായർ
6B ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ