നിശ്ചലമാകുന്നു ലോകം മുഴുവനും കൊറോണയെന്ന മഹാമാരി കാരണം ജാതിയില്ല മതമില്ല വർഗ്ഗമില്ല നിൻമുന്നിൽ മൃതിയടയുന്നു രാഷ്ട്രഭേദമന്യേ മർത്യർ മർത്യാ ഇതു നിൻ പാപഫലമോ ഭയന്നിടുന്നോ ഈ സൂക്ഷ്മാണുജീവിയെ സകലം തികഞ്ഞവരെന്നഹങ്കരിച്ചോരും ശാസ്ത്രലോകവും തോൽക്കുന്നു നിൻമുമ്പിൽ കതകടച്ചീടുന്നു മാനുഷർ ഭീതിയിൽ വിജനമാകുന്നു വീഥികൾ അകലുന്നു സാമൂഹ്യബന്ധങ്ങൾ കലിയടങ്ങുന്നില്ലല്ലോ മർത്യനാശം വിതച്ചിട്ടും കേഴുന്നു മാനവർ ഉറ്റവരുടയക്കായ് നിർത്തൂ നിൻ താണ്ഡവം പ്രാർത്ഥിപ്പൂ പ്രാണനായ് പിൻവലിക്കൂ നിൻ കരാള ഹസ്തങ്ങളെ മർത്ത്യാ നിർത്തൂ നിന്നാർത്തിയുമഹങ്കാരവും തിരിച്ചറിയൂ നിൻ പാപ കർമ്മങ്ങളെ.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത