സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ ഒരു അത്ഭുതം
കൊറോണ ഒരു അത്ഭുതം
ജീവിതം എന്നതിന് പല പല വ്യാഖ്യാനങ്ങൾ നൽകാൻ ഈ കൊറോണ എന്ന കൊച്ചു വൈറസ് എന്നെ പ്രാപ്തനാക്കിയിരിക്കുന്നു. മനുഷ്യ നേത്രത്തിനു കാണാൻ പറ്റാത്ത ഈ വൈറസ് ഈ ലോകത്തെ മുഴുവൻ മാറ്റിമറിച്ചിരിക്കുന്നു. പ്രകൃതിയെ ചൂഷണം ചെയ്തു നാം നമ്മെതന്നെ നശിപ്പിച്ചു. എല്ലാത്തിനും തിരിച്ചടിയായി പ്രകൃതിയുടെ കൊച്ചു വികൃതിയായി വൈറസിനെ അയച്ചു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ജീവിതത്തിന്റെ മറ്റൊരു മുഖം ഞാൻ കണ്ടു തുടങ്ങി. ജങ്ക് ഫുഡ്, സിനിമ, ഷോപ്പിംഗ്, യാത്രകൾ ഒന്നുമില്ലാതെ എന്നെപ്പോലുള്ളവർക്ക് ജീവിക്കാൻ കഴിയില്ല എന്നതു മിഥ്യ ധാരണയാണെന്ന് കൊറോണ എന്നെയും നിങ്ങളെയും പഠിപ്പിച്ചു. മനുഷ്യ ജീവിതം പ്രവചനാതീതം..... അതാണ് സത്യം!
. |