സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഒരു കോവിഡ് -19 പ്രായ്ശ്ചിത്തകാലം
ഒരു കോവിഡ് -19 പ്രായ്ശ്ചിത്തകാലം
ഇറ്റലിയിൽ എഡ്വിൻ, റയാൻ എന്നീ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അവർ ആരെയും അനുസരിക്കാതെ തന്നിഷ്ടത്തിനു ജീവിക്കുന്നവർ ആയിരുന്നു. ആ സമയത്ത് അവിടെ കോവിഡ് 19 എന്നൊരു വൈറസ് പടർന്നു പിടിച്ചു. എല്ലാവരും ആ കുട്ടികളെ ആ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. പക്ഷെ ആ കുട്ടികൾ അതൊന്നും കേൾക്കാൻ തയ്യാറായില്ല. അവർ പഴയതുപോലെ തന്നെ കളിച്ചു നടക്കാൻ തുടങ്ങി. താമസിക്കാതെ അവർക്കു രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങി, അവർ ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ആകേണ്ടി വരികയും ചെയ്തു.പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ അവർക്കു കുറെ നാളുകൾ കഴിയേണ്ടി വന്നു.മറ്റുള്ളവർ പറഞ്ഞത് അനുസരിക്കാത്തതിൽ അവർക്കു പശ്ചാത്താപം തോന്നി. അതോടെ അവർ കുറെ നല്ല തീരുമാനങ്ങൾ എടുത്തു, മുതിർന്നവരെ അനുസരിക്കാനും പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും എല്ലായിപ്പോഴും വൃത്തിയുള്ളവരായിരിക്കാനും, പുറത്തു പോയിട്ട് വരുമ്പോൾ കൈകൾ കഴുകാനും, മറ്റുള്ളവരുമായി ഇടപഴകുമ്പോൾ അതീവ ജാഗ്രതയോടെ ആയിരിക്കാനും തീരുമാനിച്ചു. താമസിക്കാതെ അവർ രോഗവിമുക്തരായി എന്ന വാർത്ത അവരെ തേടി എത്തി. അവർ പിന്നെ മുതിർന്നവരെ അനുസരിച്ചു, നിയമങ്ങൾ പാലിച്ചു സന്തോഷത്തോടെ ജീവിച്ചു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ